

കോഴിക്കോട്: അന്താരാഷ്ട്ര നിയമങ്ങളെല്ലാം അവഗണിച്ച് ഇസ്രയേല്‍ നടത്തുന്ന ഫലസ്തീനിന്‍ അധിനിവേശം ഒരു നൂറ്റാണ്ടോടടുക്കുമ്പോഴും പ്രശ്‌നപരിഹാരം സാധ്യമാവത്തത് യൂറോപ്പിന്റെ ഇരട്ടതാപ്പ് നയം കാരണമാണ്. ജൂത രാജ്യം സ്ഥാപിതമായി ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും യു എന്‍ പൊതു സഭയുടെ ദ്വിരാഷ്ട്ര ഫോര്‍മുലയുടെ ഭാഗമായ ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാനുള്ള ഒരു ശ്രമവും ഐക്യരാഷ്ട്ര സഭയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ലെന്നതും നിരാശജനകമാണ്.

നിരന്തരം അതിക്രമിക്കപ്പെടുന്ന ഒരു ജനത പോരാട്ടഭൂമിയിലേക്ക് എടുത്തെറിയപ്പെടുമെന്ന സ്വാഭാവിക വികാസമാണ് ഇപ്പോഴത്തെ സംഘര്‍ഷം. ഫലസ്തീന്‍ ജനതക്ക് പിന്തുണ നല്‍കി ലോകരാജ്യങ്ങള്‍ ഇസ്രയേലിന്റെ ധാര്‍ഷ്ട്യത്തിന് മറുപടി നല്‍കണം. ക്രിയാത്മകമായ സമാധാന ചര്‍ച്ചകളിലൂടെ സംഘര്‍ഷമവസാനിപ്പിക്കാനും ഫലസ്തീന്‍ പ്രശ്‌നത്തില്‍ ശ്വാശത പരിഹാരത്തിനുമായി അറബ് രാഷ്ട്രങ്ങള്‍ സമര്‍ദ്ദ ശക്തിയായി വര്‍ത്തിക്കണം. ഇത പര്യന്തമുള്ള ഫലസ്തീനനുകൂല നിലപാടില്‍ നിന്നുളള ഇന്ത്യയുടെ മാറ്റം മുസ്ലിം വിരുദ്ധ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ അസഹിഷ്ണുതയുടെ അടയാളപ്പെടുത്തലാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഫലസ്തീന് പിന്തുണ നല്‍കിയ മതേതര കക്ഷികളുടെ നിലപാട് അഭിനന്ദനമര്‍ഹിക്കുന്നുവെന്നും ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി പ്രസ്താവിച്ചു.
