

ആലുവ: നജാത്ത് ആശുപത്രിക്ക് ലഭിച്ച ദേശീയ അംഗീകാരമായ നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് (എന്‍ എ ബി എച്ച്) എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കറ്റ് ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത് പ്രകാശനം ചെയ്തു.

ആലുവ എഫ് ബി ഒ എ ഹാളില്‍ നടന്ന ചടങ്ങില്‍ ആശുപത്രി ഡയറക്ടര്‍ ഡോ. എം അബ്ബാസ് അധ്യക്ഷത വഹിച്ചു. സി പി എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. വി സലീം, ഡോ. അഞ്ജന, ഡോ. മൊഹിയുദ്ധീന്‍ ഹിജാസ്, ഡോ. സജിത്ത് എം എ, ഡോ. മുഹമ്മദ് റിയാദ്, ഡോ. സി എം ഹൈദരാലി, പ്രൊഫ. നിര്‍മ്മല്‍ ജോസ് എ, അബ്ദുല്‍ കരീം എന്നിവര്‍ സംസാരിച്ചു.

ആശുപത്രിക്ക് ദേശീയ അംഗീകാരം ലഭ്യമാക്കുന്നതിന് വേണ്ടി പ്രയത്‌നിച്ചവരെയും
ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ഡോക്ടര്‍മാരെയും എസ് എസ് എല്‍ സി, പ്ലസ് ടു ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കളെയും ചടങ്ങില്‍ ആദരിച്ചു.
അഡ്മിനിസ്‌ട്രേറ്റര്‍ മുഹമ്മദ് നസീര്‍ സ്വാഗതവും നഴ്‌സിംഗ് സൂപ്രണ്ട് സൈഫുന്നിസ നന്ദിയും പറഞ്ഞു. ആശുപത്രി ജീവനക്കാരുടെ വിവിധ കലാപരിപാടികളും നടന്നു.

