

ദോഹ: സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ മാര്‍ ഏലിയാസ് ചര്‍ച്ചിനെ ലക്ഷ്യം വച്ചുണ്ടായ ആക്രമണത്തില്‍ മരണവും പരിക്കും ഉണ്ടായതിനെ ഖത്തര്‍ ശക്തമായി അപലപിച്ചു.

ആക്രമണം, ഭീകരത, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഉദ്ദേശ്യമോ കാരണമോ പരിഗണിക്കാതെ അവ നിരസിക്കുന്നതില്‍ ഖത്തറിന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച പ്രസ്താവനയില്‍ ആവര്‍ത്തിച്ചു. ആരാധനാലയങ്ങള്‍ ലക്ഷ്യമിടുന്നതും നിരപരാധികളായ സാധാരണക്കാരെ ഭയപ്പെടുത്തുന്നതും പൂര്‍ണ്ണമായും നിരസിക്കുന്നു. സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താന്‍ സ്വീകരിക്കുന്ന എല്ലാ നടപടികളിലും സിറിയന്‍ സര്‍ക്കാരിനോടുള്ള പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ഇരകളുടെ കുടുംബങ്ങള്‍ക്കും സിറിയയിലെ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഖത്തറിന്റെ അനുശോചനം അറിയിച്ചു, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു.
