

ആലുവ: ശിവരാത്രിയോടനുബന്ധിച്ച് നഗരസഭയുടെ ആഭിമുഖ്യത്തില്‍ മണപ്പുറത്ത് നടത്തുന്ന വ്യാപാരമേളയുടേയും അമ്യൂസ്മെന്റ് പാര്‍ക്കിന്റേയും പന്തല്‍ കാല്‍കാട്ടി. നഗരസഭ ചെയര്‍മാന്‍ എം ഒ ജോണ്‍ കാല്‍നാട്ടു കര്‍മ്മം നിര്‍വ്വഹിച്ചു.

മാര്‍ച്ച് എട്ടിനാണ് ശിവരാത്രി. വ്യാപാരമേളയും അമ്യൂസ്മെന്റ് പാര്‍ക്കും ഒരു മാസക്കാലം നീണ്ടു നില്‍ക്കും. ബെംഗളൂരു ആസ്ഥാനമായുള്ള ഫണ്‍ വേള്‍ഡാണ് കരാറുകാര്‍. വൈസ് ചെയര്‍പേഴ്സണ്‍ സൈജി ജോളി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ലത്തീഫ് പൂഴിത്തറ, ഫാസില്‍ ഹുസൈന്‍, ലിസ ജോണ്‍സണ്‍, എം പി സൈമണ്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, എം ഡി വിനോദ് കുമാര്‍ സബ്രവാള്‍, ഡയറക്ടര്‍ എ കെ നായര്‍, ജെറോം മൈക്കിള്‍ എന്നിവര്‍ പങ്കെടുത്തു.
