ഡമാസ്‌കസിലെ ചര്‍ച്ചില്‍ ചാവേര്‍ ബോംബാക്രമണം; 22 പേര്‍ കൊല്ലപ്പെട്ടു

Web Desk
1 Min Read

ഡമാസ്‌കസ്: ഡമാസ്‌ക്കസിലെ ഒരു ചര്‍ച്ചിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 63 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിറിയന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

city exchange

ആരാധനയ്ക്കിടെ ദ്വീല പരിസരത്തുള്ള പ്രവാചകന്‍ ഏലിയാസ് പള്ളിയില്‍ ഒരാള്‍ വെടിയുതിര്‍ക്കുകയും തുടര്‍ന്ന് സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആക്രമണകാരിക്ക് ഐ എസുമായി ബന്ധമുണ്ടെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഐ എസ് ഇക്കാര്യം ഏറ്റെടുത്തിട്ടില്ല.

കനത്ത കേടുപാടുകള്‍ സംഭവിച്ച അല്‍ത്താര, തകര്‍ന്ന പീഠങ്ങള്‍, ചുവരുകളില്‍ രക്തം ചിതറിക്കിടക്കുന്നത് തുടങ്ങിയവ സ്‌ഫോടനത്തിന് ശേഷം പ്രചരിച്ച വീഡിയോയില്‍ കാണുന്നുണ്ട്.

- Advertisement -
Ad image

പുറത്തുനിന്ന് ഒരാള്‍ ആയുധവുമായി ചര്‍ച്ചില്‍ പ്രവേശിച്ച് വെടിവയ്ക്കാന്‍ തുടങ്ങിയെന്ന് സാക്ഷിയായ ലോറന്‍സ് മാമാരി പറഞ്ഞതായി വാര്‍ത്താ ഏജന്‍സി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. സ്വയം പൊട്ടിത്തെറിക്കുന്നതിനുമുമ്പ് ആളുകള്‍ അയാളെ തടയാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

13 വര്‍ഷത്തെ വിനാശകരമായ ആഭ്യന്തരയുദ്ധം അവസാനിപ്പിച്ച് ഡിസംബറില്‍ ഇസ്ലാമിസ്റ്റുകളുടെ നേതൃത്വത്തിലുള്ള വിമത സേന ബഷാര്‍ അല്‍-അസദിനെ പുറത്താക്കിയതിനുശേഷം ഡമാസ്‌കസില്‍ നടക്കുന്ന ആദ്യത്തെ ആക്രമണമാണിത്.

Share This Article
Leave a Comment
error: Content is protected !!