കൊലപാതകങ്ങള്‍: 50 പേര്‍ കസ്റ്റഡിയില്‍

Web Desk
1 Min Read

ആലപ്പുഴ: ആലപ്പുഴയിലെ എസ്.ഡി.പി.ഐ, ബി.ജെ.പി നേതാക്കളുടെ കൊലപാതകങ്ങളില്‍ പ്രതികളെന്ന് സംശയിക്കുന്ന 50 പേര്‍ കസ്റ്റഡിയില്‍. ഇരുവിഭാഗങ്ങളിലുമായി ഇതുവരെ 50 പേരെ കസ്റ്റഡിയില്‍ എടുത്തതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥ ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു. ഏത് ഉന്നത നേതാവായാലും കസ്റ്റഡിയില്‍ എടുക്കുമെന്നും അവര്‍ അറിയിച്ചു. ആറ് ആര്‍.എസ്.എസ് പ്രവര്‍ത്തകരും 11 എസ്.ഡി.പി.ഐ പ്രവര്‍ത്തകരും കസ്റ്റഡിയില്‍ എടുത്തവരില്‍പെടും. എസ്.ഡി.പി.ഐ നേതാവിന്റെ വധത്തില്‍ ഗൂഢാലോചനയില്‍ പങ്കാളികളായ രണ്ട് പേരെ നേരത്തേ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് അറിയിച്ചിരുന്നു. ബി.ജെ.പി നേതാവിന്റെ വധത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 11 പേരും പിടിയിലായിട്ടുണ്ട്. സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഒരു ആംബുലന്‍സും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!