മതം മാറിയിട്ടും പട്ടികജാതി സര്‍ട്ടിഫിക്കറ്റിന് വേഷം കെട്ടിയതാണ് കൊടുക്കുന്നിലെന്ന് സലീം മടവൂര്‍

Web Desk
1 Min Read

കോഴിക്കോട്: മതം മാറിയ ശേഷം പട്ടികജാതി സര്‍ട്ടിഫിക്കറ്റിനായി വീണ്ടും വേഷം കെട്ടിയ ആളാണ് കൊടിക്കുന്നില്‍ സുരേഷെന്ന് ലോക് താന്ത്രിക് ജനതാ ദള്‍
സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.
നേരത്തെ മതം മാറിയ കുടുംബത്തിലെ അംഗമായ ഇദ്ദേഹത്തിന് പട്ടികജാതി സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ യാതൊരു അര്‍ഹതയുമില്ല.

city exchange


ജോസഫ്- റോസ്ലി ദമ്പതികളുടെ മകനായി ജനിച്ച് നെടുമങ്ങായിരൂര്‍ പാറമലങ്കര കത്തോലിക്കാ പള്ളിയില്‍ മാമോദീസാ നടത്തിയ മൊനിയന്‍ എന്ന ക്രിസ്ത്യന്‍ യുവാവിന് കൊടിക്കുന്നില്‍ സുരേഷെന്ന ഹിന്ദുവായി മാറാം. എന്നാല്‍ കൊടിക്കുന്നില്‍ സുരേഷെന്ന പട്ടികജാതിക്കാരനായി അദ്ദേഹം മാറിയത് നിയമവിരുദ്ധമാണ്. ഇത് കിര്‍ത്താര്‍ഡ്‌സിന്റെ നിയമാവലികള്‍ കാറ്റില്‍ പറത്തിയാണ് സാധിച്ചെടുത്തത്. യഥാര്‍ഥ വിവരങ്ങള്‍ സുപ്രിം കോടതിയില്‍ നിന്നും മറച്ചു വെച്ചാണ് കൊടിക്കുന്നില്‍ അനുകൂല വിധി വാങ്ങി ഇപ്പോഴും എം പിയായി തുടരുന്നത്. അയിരൂര്‍പ്പാറ കത്തോലിക്കാപ്പള്ളിയിലെ രജിസ്റ്ററില്‍ കൊടിക്കുന്നില്‍ സുരേഷ് ഇപ്പോഴും ക്രിസ്ത്യാനിയാണ്.

ഒരേ സമയം ക്രിസ്ത്യാനിയെന്ന ഉയര്‍ന്ന സോഷ്യല്‍ സ്റ്റാറ്റസ് അനുഭവിക്കുകയും പട്ടികജാതിക്കാരനായി തെറ്റായി രേഖകള്‍ സമ്പാദിച്ച് ആനുകൂല്യം പറ്റുകയും ചെയ്യുന്ന ഇരട്ട മുഖമുള്ള വ്യക്തിയാണ് കൊടിക്കുന്നില്‍ സുരേഷ്. ഇദ്ദേഹം മുഖ്യമന്ത്രിയെയും ഇടതുപക്ഷത്തെയും നവോത്ഥാനം പഠിപ്പിക്കേണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!