അഞ്ചാമത് സിഗ്മ ദേശീയ വസ്ത്രമേളക്ക് തുടക്കമായി

Web Desk
1 Min Read

കൊച്ചി: സൗത്ത് ഇന്ത്യന്‍ ഗാര്‍മെന്റ്സ് മനുഫാക്ചറേഴ്സ് അസോസിയേഷന്‍ സിഗ്മയുടെ അഞ്ചാമത് ദേശീയ വസ്ത്രമേള അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ കല്യാണ്‍ സില്‍ക്സ് ചെയര്‍മാന്‍ ടി എസ് പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്തു. എഫ് ബി ഒ കേരള ജനറല്‍ സെക്രട്ടറി അനസ് മനാറ, എഫ് ബി ഒ ട്രഷറര്‍ ജോഹര്‍ ടംട്ടന്‍, എഫ് ബി ഒ പ്രസിഡന്റ് ആനന്ദ് പായ്, കെ ജി ആര്‍ എ വൈസ് പ്രസിഡന്റ് നിയാസ് എന്നിവര്‍ വിശിഷ്ട അതിഥികളായി.

city exchange

സിഗ്മ ജനറല്‍ സെക്രട്ടറി നെല്‍സണ്‍ സ്വാഗതം പറഞ്ഞു. ഗാര്‍മെന്റ് ഇന്‍ഡസ്ട്രിയിലെ സംഘടനകള്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ച് ഇന്‍ഡസ്ട്രിയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കണമെന്ന് സിഗ്മ പ്രസിഡന്റ് അബ്ബാസ് അദ്ധറ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. സിഗ്മ ട്രഷറര്‍ ഷരീഫ് കെ എച്ച് നന്ദി രേഖപ്പെടുത്തി. സിഗ്മ പാട്രണ്‍ ഷെജു, വൈസ് പ്രസിഡന്റ് അഷ്വാഖ്, ജോയിന്റ് സെക്രട്ടറി ഷമീര്‍, ഫെയര്‍ ചെയര്‍മാന്‍ മാഹിന്‍ എന്നിവര്‍ സന്നിഹിതരായി.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

- Advertisement -
Ad image

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!