സാന്ത്വനമേകാന്‍ തണലിന്റെ ബിരിയാണി ചലഞ്ച്

Web Desk
1 Min Read

കൊച്ചി: കോവിഡ് മഹാമാരിയുടെ പ്രതിസന്ധി മറികടക്കാനും തണല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരണത്തിനുമായി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിന് മികച്ച പ്രതികരണം. മൂന്ന് മേഖലകളിലായി നടത്തിയ ബിരിയാണി ചലഞ്ചില്‍ പതിനായിരം പാക്കറ്റ് ബിരിയാണിയാണ് വില്‍പ്പന നടത്തിയത്.

city exchange


ബിരിയാണി ചലഞ്ച് ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി രാജീവ് പള്ളുരുത്തി ഫ്‌ളാഗ് ഓഫ് ചെയ്തു. തണല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കൊച്ചി യൂണിറ്റ് രക്ഷാധികാരി എ എസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. തണല്‍ പാലിയേറ്റീവ് കൊച്ചി കോഡിനേറ്റര്‍ കെ ഐ അബ്ദുല്‍ ജബ്ബാര്‍, സി എ നസീര്‍, ഫാത്തിമ അന്‍സാരി, സി കെ മുഹമ്മദ് നവാസ്, സി എം സമദ് എന്നിവര്‍ നേതൃത്വം നല്‍കി.


സാന്ത്വന പരിചരണ രംഗത്ത് തണല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനം ആരംഭിച്ച് എ്ട്ട് വര്‍ഷത്തോളമായി. നിലവില്‍ നാനൂറോളം രോഗികള്‍ക്ക് താങ്ങും തണലുമാണ് സംഘടന.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!