

കോഴിക്കോട്: ഒരാള്‍ സമൂഹത്തില്‍ സ്വയം അടയാളപ്പെടുത്തുവാന്‍ ഉപയോഗിക്കുന്ന മാധ്യമമാണ് പുതിയ കവിതകളെന്ന് എഴുത്തുകാരന്‍ ഫാ. ബോബി ജോസ് കട്ടിക്കാട്. സംഗീത മോന്‍സിയുടെ ഇംഗ്ലീഷ് കവിതാ സമാഹാരമായ മാറ്റര്‍ ഓഫ് ടൈം എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു സംസോരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥായിയായ ദുഃഖമാണ് പല കവിതകളുടെയും അന്തര്‍ധാര. ഭംഗിയുള്ള വായനാനുഭവമല്ല പലപ്പോഴും സംഗീതിന്റെ കവിതകള്‍ നല്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ചടങ്ങില്‍ ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാദര്‍ ജോണ്‍ മണ്ണാറത്തറ അധ്യക്ഷത വഹിച്ചു.
ഷബിത, കെ വി സജയ്, എം വി നികേഷ് കുമാര്‍, ഡോ. ശ്യാം സുധാകര്‍, കെ ബി പ്രസന്ന കുമാര്‍, ഫാ. റോജി കെ സെബാസ്റ്റ്യന്‍, സംഗീത് മോന്‍സി എന്നിവര്‍ സംസാരിച്ചു. ആന്‍സി ജോര്‍ജ് സ്വാഗതവും ആലീനാ മരിയ മോന്‍സി നന്ദിയും പറഞ്ഞു.
ആതിര കൃഷ്ണന്‍ പ്രാര്‍ഥന നടത്തി. അയിന്‍ എസ് എ കവിത ചൊല്ലി. ശ്യാം ഭവി സുരേഷ് നൃത്തമവതരിപ്പിച്ചു.

