

ദുബൈ: ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത ജാമിഅ മര്‍കസ് വിദ്യാര്‍ഥി കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി ഹാഫിദ് സൈനുല്‍ ആബിദീന് ആറാം സ്ഥാനം നേടി ഇന്ത്യക്ക് അഭിമാനമായി. മംസാര്‍ ദി കള്‍ച്ചര്‍ ആന്റ് സയന്റിഫിക് അസോസിയേഷന്‍ ഹാളില്‍ നടന്ന സമാപന പരിപാടിയില്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്റാശിദ് ആല്‍ മക്തൂം അവാര്‍ഡ് നല്‍കി ആദരിച്ചു.

ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ കേരളത്തില്‍ നിന്നുമുള്ള ആദ്യ വിജയിയായ സൈനുല്‍ ആബിദ് നേരത്തെയും നിരവധി ദേശീയ, സംസ്ഥാന ഹോളി ഖുര്‍ആന്‍ മത്സരങ്ങളില്‍ വിജയിയായിട്ടുണ്ട്. 2021ല്‍ താന്‍സാനിയയില്‍ നടന്ന ഇന്റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡില്‍ പങ്കെടുത്തിരുന്നു. മര്‍കസ് ജൂനിയര്‍ ശരീഅത്ത് വിദ്യാര്‍ഥിയായ സൈനുല്‍ ആബിദ് കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി എ ഇംഗ്ലീഷ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി കൂടിയാണ്. ഈങ്ങാപ്പുഴ വലിയേരിയില്‍ അബ്ദുര്‍റഹ്മാന്‍- സക്കീന ദമ്പതികളുടെ മകനാണ്.

സൈനുല്‍ ആബിദിനെ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും ജാമിയാ മര്‍കസ് ചാന്‍സിലറുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അനുമോദിച്ചു.
