

ആലുവ: ഡയാലിസ് രോഗികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കണമെന്ന് ജസ്റ്റിസ് കെ നാരായണ കുറുപ്പ് ആവശ്യപ്പെട്ടു. ജീവധാര ഫൗണ്ടേഷന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി ഡയാലിസ് ചെയ്തു വരുന്നവരുടേയും അവരുടെ കുടുംബാങ്ങളുടേയും ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവധാര നിര്‍ധനരായ രോഗികള്‍ക്ക് നാല്‍പത്തി അയ്യായിരത്തോളം ഡയാലിസ് നടത്തി സഹായിച്ചിട്ടുണ്ട്.

അങ്കമാലി എല്‍ എഫ് ആശുപത്രിയില്‍ നടന്ന ആഘോഷ പരിപാടികളില്‍ ജീവധാര ചെയര്‍മാന്‍ സാജു ചാക്കോ അധ്യക്ഷത വഹിച്ചു. അങ്കമാലി എം എല്‍ എ റോജി എം ജോണ്‍, ഹോസ്പിറ്റല്‍ ഡയറക്ടര്‍ ജോയി ഐനിയാടന്‍, ഡോ. സി കെ ഈപ്പന്‍, ആശുപത്രി അസിസ്റ്റന്റ് ഡയറക്ടര്‍ തോമസ് വാളുക്കാരന്‍, ഡോ. സ്‌നേഹ എം സി, വര്‍ഗ്ഗീസ്, റോയ് പി ജോസ് എന്നിവര്‍ പ്രസംഗിച്ചു.
