

വൈപ്പിന്‍: മുരുക്കുംപാടം ബോട്ട് യാര്‍ഡില്‍ തീപിടുത്തത്തില്‍ ഒരു ബോട്ട് കത്തിനശിച്ചു. മുരുക്കുംപാടം ബോട്ട് യാര്‍ഡില്‍ കെട്ടിയിട്ടിരുന്ന അരോഗ്യ അണ്ണ നമ്പര്‍ വണ്‍ എന്ന ഫിഷിംങ് ബോട്ടിനാണ് ഉച്ചയ്ക്ക് 12 മണിയോടെ തീപിടിച്ചത്. ഭക്ഷണം പാചകം ചെയ്യുന്നതിനിടയിലാണ് തീപിടുത്തം ഉണ്ടായതെന്നാണ് നിഗമനം. ബോട്ട് പൂര്‍ണമായും കത്തി നശിച്ചു. സമീപത്തുണ്ടായിരുന്ന ബോട്ടിന് ഭാഗീകമായി തീപിടിച്ചു.

വൈപ്പിന്‍, എറണാകുളം എന്നിവിടങ്ങളിലുള്ള ഫയര്‍ യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. എന്ജിന് റൂം, ഡീസല്‍ ടാങ്ക്, വലകള്‍ എന്നിവയിലേക്കും തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റ് ബോട്ടുകളിലേക്കും തീ പടരാതെ സംരക്ഷിക്കുവാന്‍ അഗ്നിശമന സേനാംഗങ്ങളുടെ സമയോജിതമായ ഇടപെടല്‍ മൂലം സാധിച്ചു.
