Connect with us

Entertainment

ഗിന്നസ് പക്രു നായകനാകുന്ന ‘916 കുഞ്ഞൂട്ടന്‍’ ട്രെയിലര്‍ പുറത്തിറങ്ങി

Published

on


കൊച്ചി: മോര്‍സെ ഡ്രാഗണ്‍ എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന ‘916 കുഞ്ഞൂട്ടന്‍’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

ഗിന്നസ് പക്രു നായകനാകുന്ന ഈ ചിത്രത്തില്‍ ടിനി ടോം, രാകേഷ് സുബ്രമണ്യം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആര്യന്‍ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘916 കുഞ്ഞൂട്ടന്‍’. ക്രിയേറ്റിവ് ഡയറക്ടര്‍- രാജ് വിമല്‍ രാജന്‍.

ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, കോട്ടയം രമേഷ്, വിജയ് മേനോന്‍, ബിനോയ് നമ്പാല, സുനില്‍ സുഖദ, നിയാ വര്‍ഗീസ്, ഡയാന ഹമീദ്, സിനോജ് അങ്കമാലി, ദിനേശ് പണിക്കര്‍, ടി ജി രവി, സീനു സോഹന്‍ലാല്‍, ഇ എ രാജേന്ദ്രന്‍, ഇടവേള ബാബു, ശിവജി ഗുരുവായൂര്‍, ബിനു അടിമാലി, അരിസ്റ്റോ സുരേഷ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

പൂര്‍ണ്ണമായും കുടുംബ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനും ആക്ഷനും തുല്യപ്രാധാന്യം നല്‍കുന്ന ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ‘916 കുഞ്ഞൂട്ടന്‍’. മില്ലേനിയം ഓഡിയോസാണ് ഗാനങ്ങള്‍ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം- ശ്രീനിവാസ റെഡ്ഢി, സംഗീതം- ആനന്ദ് മധുസൂദനന്‍, ബാക്ക്ഗ്രൗണ്ട് മ്യൂസിക്- ശക്തി, എക്‌സിക്യുട്ടിവ് പ്രൊഡ്യൂസര്‍- പാസ്‌ക്കല്‍ ഏട്ടന്‍, കഥ, തിരക്കഥ- രാകേഷ് സുബ്രമണ്യന്‍, ആര്യന്‍ വിജയ്, രാജ് വിമല്‍ രാജന്‍, എഡിറ്റര്‍- സൂരജ് അയ്യപ്പന്‍, ക്രിയേറ്റിവ് എഡിറ്റര്‍ ആന്‍ഡ് ട്രെയ്ലര്‍ കട്ട്‌സ്- ഡോണ്‍മാക്‌സ്, ആര്‍ട്ട്- പുത്തന്‍ചിറ രാധാകൃഷ്ണന്‍, മേക്കപ്പ്- ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂര്‍, ഗാന രചന- അജീഷ് ദാസന്‍, ആക്ഷന്‍- മാഫിയാ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍,
ഫിനാന്‍സ് കണ്‍ട്രോളര്‍- ഷിന്റോ ഇരിഞ്ഞാലക്കുട, കൊറിയോഗ്രാഫര്‍- പോപ്പി, സൗണ്ട് ഡിസൈന്‍- കരുണ്‍ പ്രസാദ്, കളറിസ്റ്റ്- ലിജു പ്രഭാകര്‍, വി എഫ് എക്‌സ്- നോക്റ്റൂര്‍നല്‍ ഒക്‌റ്റെവ്, സ്റ്റില്‍സ്- വിഗ്നേഷ്, ഗിരി ശങ്കര്‍, ഡിസൈന്‍സ്- കോളിന്‍സ് ലിയോഫില്‍, പി ആര്‍ ഒ- എ എസ് ദിനേശ്.


error: Content is protected !!