‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ തിരുവനന്തപുരത്ത്

Web Desk
1 Min Read

തിരുവനന്തപുരം: അനശ്വര രാജന്‍, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, ബൈജു സന്തോഷ്, നോബി, മല്ലിക സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വ്യസനസമ്മേതം ബന്ധുമിത്രാദികള്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.

city exchange

വാഴ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യു ബി ടി എസ് പ്രൊഡക്ഷന്‍സ്, തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ച് രണ്ടാമത്തെ ചിത്രത്തിന് തുടക്കം കുറിച്ചു.

വിപിന്‍ ദാസ്, സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കര്‍ നിര്‍വ്വഹിക്കുന്നു.

എഡിറ്റര്‍- ജോണ്‍കുട്ടി, സംഗീതം- അങ്കിത് മേനോന്‍, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍, പ്രൊഡക്ഷന്‍, ഡിസൈനര്‍- ബാബു പിള്ള, കോസ്റ്റ്യൂംസ്- അശ്വതി ജയകുമാര്‍, സൗണ്ട് ഡിസൈന്‍- അരുണ്‍ മണി, പ്രമോഷന്‍ കണ്‍സല്‍ട്ടന്റ്- വിപിന്‍ വി, മാര്‍ക്കറ്റിംഗ്- ടെന്‍ ജി മീഡിയ, പിി ആര്‍ ഒ- എ എസ് ദിനേശ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!