
കൊച്ചി: വ്യത്യസ്തമായ ഒട്ടനവധി ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ച നിര്‍മാണ കമ്പനിയാണ് ഫ്രൈഡേ ഫിലിം ഹൗസ്. മങ്കി പെന്‍, അങ്കമാലി ഡയറീസ്, ആട് സീരീസ്, അടി കപ്യാരെ കൂട്ടമണി, ജൂണ്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ കൂടാതെ മലയാളത്തിലെ പ്രഥമ ഒ ടി ടി ചിത്രമായ സൂഫിയും സുജാതയും, 2021ലെ ഏറ്റവും ജനപ്രിയ ചിത്രമായ # ഹോമും പ്രേക്ഷകരിലേക്ക് എത്തിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ മറ്റൊരു വ്യത്യസ്ത ചിത്രം കൂടി റിലീസിനായ് ഒരുങ്ങുന്നു.

മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലായി തിയേറ്ററില്‍ റിലീസ് ചെയ്യുന്ന സൂപ്പര്‍ താരങ്ങള്‍ ഇല്ലാത്ത മലയാളത്തില്‍ നിന്നുള്ള ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രമാണ് വാലാട്ടി. ഫ്രൈഡേ ഫിലിം ഹൗസ് പരിചയപ്പെടുത്തുന്ന പതിനാലാമത്തെ പുതുമുഖ സംവിധായകനായ ദേവനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് . ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ആദ്യമായ് പതിനൊന്ന് നായ്ക്കുട്ടികളും ഒരു പൂവന്‍കോഴിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ മറ്റനവധി ഇനത്തില്‍പ്പെടുന്ന നായ്ക്കളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന നായ്ക്കുട്ടികള്‍ക്കും കോഴിക്കും മലയാളത്തില്‍ ശബ്ദം നല്‍കിയിരിക്കുന്നത് പ്രമുഖ താരങ്ങളാണ്, അവര്‍ ആരൊക്കെയെന്നത് സര്‍പ്രൈസ് ആയി വെച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വരുണ്‍ സുനില്‍ സംഗീതം നല്‍കിയ ആറ് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. നായ്ക്കുട്ടികളെ വളര്‍ത്താനും ചിത്രത്തിനായുള്ള ട്രെയിനിങ് നല്‍കാനും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി മൂന്ന് വര്‍ഷത്തില്‍ അധികം സമയമാണ് എടുത്തിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഏറ്റവും വലിയ പരീക്ഷണ ചിത്രമാണിതെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് വിജയ് ബാബു പറയുന്നു. തന്റെ സ്വപ്‌ന ചിത്രമാണിതെന്ന് സംവിധായകന്‍ ദേവനും പ്രതികരിച്ചു.
വിഷ്ണു പണിക്കരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രസംയോജനം: അയൂബ് ഖാന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിനയ് ബാബു, നിര്‍മാണ നിര്‍വഹണം: ഷിബു ജി സുശീലന്‍, സൗണ്ട് ഡിസൈന്‍: ധനുഷ് നായനാര്‍, അറ്റ്‌മോസ് മിക്‌സിങ്: ജസ്റ്റിന്‍ ജോസ , കലാ സംവിധാനം: അരുണ്‍ വെഞ്ഞാറന്മൂട്, ചമയം: റോണക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: ജിതിന്‍ ജോസ്, പി ആര്‍ ആന്റ് മാര്‍ക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
ഫ്രൈഡേ ഫിലിം ഹൗസ് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന പതിനെട്ടാമത്തെ ചിത്രമായ വാലാട്ടി വേനല്‍ അവധിക്ക് തിയേറ്ററില്‍ എത്തിക്കുമെന്നാണ് ഫ്രൈഡേ ഫിലിം ഹൗസ് അറിയിച്ചിരിക്കുന്നത്.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

