തമിഴ് ചിത്രം റീലില്‍ ശ്രദ്ധേയനായ ബിജോയ് കണ്ണൂര്‍ മലയാളത്തില്‍

Web Desk
1 Min Read

കൊച്ചി: റീല്‍ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴര്‍ക്കു സുപരിചിതനായ ബിജോയ് കണ്ണൂര്‍ (ഉദയരാജ്) വള്ളിച്ചെരുപ്പ് എന്ന മലയാള ചിത്രത്തിലൂടെ നായകനായെത്തുന്നു. ഒരു മേക്കോവറിലൂടെ എഴുപതുകാരനായിട്ടാണ് ബിജോയ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.

city exchange

ഏഷ്യാനെറ്റ് പ്ലസ്സിലൂടെ പ്രേക്ഷകര്‍ സ്വീകരിച്ച കണ്ണൂര്‍ സ്വദേശിനി ചിന്നുശ്രീ വല്‍സലനാണ് നായിക. ഒരു മുത്തച്ഛന്റെയും കൊച്ചുമകന്റെയും ആത്മബന്ധത്തിന്റെ വിവിധ തലങ്ങളിലൂടെയുള്ളൊരു യാത്രയാണ് വള്ളിച്ചെരുപ്പ്. എസ് ആര്‍ ശിവരുദ്രന്‍ സംവിധാനം ചെയ്ത് 2020-ലെ മികച്ച രണ്ടാമത്തെ മ്യൂസിക്കല്‍ വീഡിയോ ആല്‍ബമായി തെരഞ്ഞെടുക്കപ്പെട്ട കനവിലെ സുല്‍ത്താനിലൂടെ അരങ്ങേറ്റം കുറിച്ച മാസ്റ്റര്‍ ഫിന്‍ ബിജോയ് ആണ് കൊച്ചുമകനെ അവതരിപ്പിക്കുന്നത്.

കുടുംബബന്ധങ്ങളുടെ ആഴവും പരപ്പും അതിന്റെ വൈകാരികത ഒട്ടും കുറയാതെ തന്നെയാണ് ചിത്രത്തിലെ മുഹൂര്‍ത്തങ്ങള്‍ സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം വെള്ളായണിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായി.

- Advertisement -
Ad image

ബിജോയ് കണ്ണൂര്‍ (ഉദയരാജ്), ചിന്നുശ്രീ വല്‍സലന്‍, മാസ്റ്റര്‍ ഫിന്‍ ബിജോയ് എന്നിവര്‍ക്കു പുറമെ കൊച്ചുപ്രേമന്‍, സാജന്‍ സൂര്യ, അനൂപ് ശിവസേവന്‍, ദിവ്യ ശ്രീധര്‍, എസ് ആര്‍ ശിവരുദ്രന്‍ എന്നിവരും കഥാപാത്രങ്ങളാകുന്നു.

ബാനര്‍- ശ്രീമുരുകാ മൂവി മേക്കേഴ്‌സ്, തിരക്കഥ, സംവിധാനം- ശ്രീഭാരതി, നിര്‍മ്മാണം- സുരേഷ് സി എന്‍, ഛായാഗ്രഹണം- റിജു ആര്‍ അമ്പാടി, എഡിറ്റിംഗ്- ശ്യാം സാംബശിവന്‍, കഥ- ബിജോയ് കണ്ണൂര്‍, സംഭാഷണം- ദേവിക എല്‍ എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സജി അടൂര്‍, അസോസിയേറ്റ് ഡയറക്ടര്‍- നന്ദന്‍, പ്രൊഡക്ഷന്‍ മാനേജര്‍- എസ് ആര്‍ ശിവരുദ്രന്‍, ഗാനരചന- ഹരികൃഷ്ണന്‍ വണ്ടകത്തില്‍, സംഗീതം- ജോജോ കെന്‍ (ഗായികയും എം എല്‍ എയുമായ ദലീമയുടെ ഭര്‍ത്താവ്), ആലാപനം- ഇക്ബാല്‍ കണ്ണൂര്‍, ഫിന്‍ ബിജോയ്, ഫാത്തിമ, പ്രിയ ബൈജു, പശ്ചാത്തലസംഗീതം- ജിയോ പയസ്, ചമയം- അമല്‍ദേവ് ജെ ആര്‍, കല- അഖില്‍ ജോണ്‍സണ്‍, കോസ്റ്റ്യും- അഭിലാഷ് എസ് എസ്, സ്റ്റുഡിയോ- ഐക്കണ്‍ മള്‍ട്ടിമീഡിയ തിരുവനന്തപുരം, ഡിസൈന്‍സ്- ടെറസോക്കോ ഫിലിംസ്, സ്റ്റില്‍സ്- ഉദയന്‍ പെരുമ്പഴുതൂര്‍, പി ആര്‍ ഓ- അജയ് തുണ്ടത്തില്‍.

Share This Article
Leave a Comment
error: Content is protected !!