

കൊച്ചി: ചുരുണ്ടു ഇടതൂര്‍ന്ന മുടിയുള്ള പെണ്‍കുട്ടിയായി മലയാളികളുടെ മുന്നിലേക്ക് കടന്നു വന്ന നടിയാണ് മറീന മൈക്കിള്‍ കുരിശിങ്കല്‍. ഇപ്പോള്‍ ഇതാ തന്റെ സുഹൃത്തായ സ്‌റ്റൈലിസ്റ്റിന്റെ സഹായത്തോട് കൂടി ചുരുണ്ട മുടി പെര്‍മെനെന്റ് ബ്ലോ ഡ്രൈ ചെയ്തിരിക്കുകയാണ് താരം. ഇനി നീണ്ട മുടിയുമായിട്ടായിരിക്കും മറീന മലയാളി പ്രേക്ഷകരുടെ മുന്നിലേക്കെത്തുക.


കഥാപാത്രങ്ങള്‍ തന്റെ ഹെയര്‍ സ്‌റ്റൈലിന് അനുസൃതമായി മാത്രം ഒതുങ്ങി പോവുന്നത് കൊണ്ടും ഇനിയും ഒരുപാട് വ്യത്യസ്ഥമായ വേഷങ്ങള്‍ ചെയ്യാന്‍ വേണ്ടിയുമാണ് താരം ഈ രൂപമാറ്റം നടത്തിയിരിക്കുന്നതെന്ന് പറയുന്നു. പൊതുവെ ബോള്‍ഡും മോഡേണുമായ കഥാപാത്രങ്ങളാണ് തന്നെ തേടിയെത്തിയിരുന്നത്. അത് ചുരുണ്ട മുടിയെന്ന തന്റെ പ്രത്യേകതയെ ആസ്പദമാക്കിയായിരുന്നു, എന്നാല്‍ ഇപ്പോള്‍ അടിമുടി മാറി വേറൊരു രൂപത്തിലേക്ക് മറീന മാറിയിരിക്കുന്നു. ഇതുകൊണ്ട് തന്നെ ഒട്ടനവധി നല്ല വേഷങ്ങള്‍ തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് താരം.
