സിജു വില്‍സണ്‍ നായകനാകുന്ന ചിത്രം ‘പഞ്ചവത്സര പദ്ധതി’യുടെ ട്രയ്‌ലര്‍ റിലീസായി

Web Desk
1 Min Read

കൊച്ചി: കിച്ചാപ്പൂസ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കെ ജി അനില്‍കുമാര്‍ നിര്‍മ്മിക്കുന്ന ‘പഞ്ചവത്സര പദ്ധതി’യുടെ ട്രയ്‌ലര്‍ റിലീസായി. സിജു വില്‍സണ്‍ നായകനാകുന്ന ചിത്രത്തില്‍ പുതുമുഖം കൃഷ്‌ണേന്ദു എ മേനോന്‍ നായികയാവുന്നു.

city exchange

സാമൂഹിക ആക്ഷേപഹാസ്യത്തിലൂടെ കഥ പറയുന്ന ചിത്രമാണിത്. പി ജ പ്രേംലാല്‍ സംവിധാനം ചെയ്യുന്ന ‘പഞ്ചവത്സര പദ്ധതി’യുടെ തിരക്കഥ സംഭാഷണം സജീവ് പാഴൂര്‍ നിര്‍വഹിച്ചിരിക്കുന്നു. വയനാട്, ഗുണ്ടല്‍പേട്ട്, ഡല്‍ഹി എന്നീ സ്ഥലങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഏപ്രില്‍ 26ന് തിയേറ്ററുകളിലെത്തും.

ഷാന്‍ റഹ്‌മാന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പി പി കുഞ്ഞികൃഷ്ണന്‍, നിഷ സാരംഗ്, സുധീഷ്, മുത്തുമണി, വിജയകുമാര്‍, ചെമ്പില്‍ അശോകന്‍, ബിനോയ് നമ്പാല, ഹരീഷ് പേങ്ങന്‍, സിബി തോമസ്, ജിബിന്‍ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി പി എം തുടങ്ങിയവരാണ് പഞ്ചവത്സര പദ്ധതിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡി ഓ പി: ആല്‍ബി, എഡിറ്റര്‍: കിരണ്‍ ദാസ്, ലിറിക്സ്: റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!