കൊടുങ്കാറ്റായി ലിയോ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍: ദളപതിയുടെ പിറന്നാള്‍ ആഘോഷത്തിന് തീപ്പൊരി തുടക്കം

Web Desk
1 Min Read

ചെന്നൈ: ലോകത്തെമ്പാടുമുള്ള ദളപതി വിജയ് ഫാന്‍സിന് വിജയുടെ നാല്‍പ്പത്തി ഒന്‍പതാമത് ജന്മനാള്‍ ആഘോഷത്തിന്റെ തുടക്കം കുറിക്കാന്‍ തീപ്പൊരി ഫസ്റ്റ് ലുക്ക് റിലീസ് ചെയ്ത് സംവിധായകന്‍ ലോകേഷ് കനകരാജും ലിയോ ടീമും. ഒക്ടോബര്‍ 19ന് തിയേറ്ററുകളില്‍ എത്തുന്ന ബ്രഹ്മാണ്ഡ കൊമേഴ്‌സ്യല്‍ ചിത്രത്തിന്റെ ആദ്യ ഒഫിഷ്യല്‍ പോസ്റ്റര്‍ ആണ് ദളപതിയുടെ പിറന്നാള്‍ ദിനത്തിന്റെ ആദ്യ സെക്കന്റില്‍ പുറത്തിറക്കിയത്.
വിജയ് ആലപിച്ച ഞാന്‍ റെഡിയാ എന്ന ലിയോയിലെ ആദ്യ ഗാനം കുറച്ചു മണിക്കൂറുകള്‍ക്കു ശേഷം അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്യും.

city exchange

മുന്‍ സിനിമകളെ പോലെ ഒരു ദിനം മുന്നേ സസ്‌പെന്‍സുകള്‍ പുറത്തുവിടാത്ത വിജയുടെ പിറന്നാള്‍ ദിനം പൂര്‍ണമായും കളര്‍ഫുള്‍ ആക്കുകയാണ് ടീം ലിയോ.

ദളപതി വിജയുടെ അറുപത്തി എഴാമത്തെ ചിത്രമാണ് ലിയോ. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവരടങ്ങുന്ന സംഘമാണ് ലിയോയിലുള്ളത്. അനിരുദ്ധിന്റെ സംഗീതം സംവിധാനത്തില്‍ ഷുവര്‍ഷോട്ട് എന്റര്‍ടെയ്നര്‍ പ്രേക്ഷകരെ കാത്തിരിക്കുന്നു.

- Advertisement -
Ad image

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ ലോകേഷ് കനകരാജാണ് ഒരുക്കുന്നത്. വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് ദളപതി 67. പ്രതീഷ് ശേഖറാണ് പി ആര്‍ ഒ.

Share This Article
Leave a Comment
error: Content is protected !!