സുമേഷും ശിവദയും പ്രധാനവേഷത്തിലെത്തുന്ന ‘ജവാനും മുല്ലപ്പൂവും’ ട്രെയിലര്‍ പുറത്തിറങ്ങി

Web Desk
1 Min Read
https://www.youtube.com/watch?v=3F10-5Z-X4vo

കൊച്ചി: സുമേഷ് ചന്ദ്രനും ശിവദയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. തമാശ നിറഞ്ഞ കുടുംബചിത്രമായിരിക്കും ‘ജവാനും മുല്ലപ്പൂവും’ എന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. നവാഗതനായ രഘു മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

city exchange

ടെലിവിഷന്‍ ഷോകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സുമേഷ് ചിത്രത്തില്‍ ഒരു പട്ടാളക്കാരന്റെ വേഷത്തിലെത്തുന്നു. ജയശ്രീ എന്ന അധ്യാപികയായി ശിവദ വേഷമിടുന്നു. ഇവരുടെ കുടുംബ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ചിത്രം ജയശ്രീ ടീച്ചറുടെ അതിജീവനത്തിന്റെ കഥ പറയുന്നു. രാഹുല്‍ മാധവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

2 ക്രിയേറ്റീവ് മൈന്‍ഡ്സിന്റെ ബാനറില്‍ വിനോദ് ഉണ്ണിത്താനും സമീര്‍ സേട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുരേഷ് കൃഷ്ണനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.

ജവാനും മുല്ലപ്പൂവും മാര്‍ച്ച് 31ന് തിയേറ്ററുകളിലെത്തും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!