
ചെന്നൈ: കാളിദാസ് ജയറാമിനെ നായനാക്കി പാ.രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘നക്ഷത്തിരം നകര്‍കിരത്’ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമൊ വീഡിയോ പുറത്ത് വിട്ടു. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ദുഷാര വിജയന്‍ ആണ് നായിക. കലൈ അരസന്‍ മറ്റൊരു കേന്ദ്ര കഥാപാത്രമാവുന്നു. ഹരികൃഷ്ണന്‍, വിനോദ്, ഷബീര്‍ കല്ലറക്കല്‍, റെജിന്‍ റോസ്, ദാമു തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.


കിഷോര്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ‘ഇരണ്ടാം ഉലക പോരിന്‍ കടൈശി ഗുണ്ട്’ എന്ന സിനിമിലൂടെ ശ്രദ്ധേയനായ തെന്മയാണ് സംഗീത സംവിധായകന്‍. ‘സര്‍പട്ട പരമ്പരൈ’ എന്ന സിനിമക്ക് ശേഷം പാ.രഞ്ജിത്ത് അണിയിച്ചൊരുക്കുന്ന ‘നക്ഷത്തിരം നകര്‍കിരത്’ പൂര്‍ണമായും ഒരു പ്രണയ കഥാ ചിത്രമത്രെ. പാ. രഞ്ജിത്തിന്റെ തന്നെ നീലം പ്രൊഡക്ഷന്‍സും യാഴി ഫിലിംസും സംയുക്തമായി നിര്‍മ്മിക്കുന്ന ഈ ചിത്രം മുരളി സില്‍വര്‍ സ്‌ക്രീന്‍ പിക്ചര്‍സ് കേരളത്തില്‍ റിലീസ് ചെയ്യും. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. പി ആര്‍ ഒ: സി കെ അജയ്കുമാര്‍.
