

മക്ക: ഉംറ സീസണ്‍ ജൂലായ് 30ന് തുടക്കം കുറിക്കുമെന്ന് സൗദി ഹജ്ജ്- ഉംറ മന്ത്രാലയം അറിയിച്ചു. ഹിജ്‌റ വര്‍ഷാരംഭമായ മുഹര്‍റം ഒന്നാണ് ജൂലായ് 30.

ഉംറ ഓണ്‍ലൈന്‍ ബുക്കിംഗ് ദുല്‍ഹിജ്ജ 20 ആയ ജൂലായ് 19ന് ആരംഭിക്കും. ഈ വര്‍ഷം ഹജ്ജ് നിര്‍വഹിച്ചവര്‍ക്ക് മാത്രമാണ് നിലവില്‍ ഉംറയ്ക്ക് അനുമതിയുള്ളത്. മസ്ജിദുല്‍ ഹറമിലെ തിരക്ക് ഒഴിവാക്കാനും ഹജ്ജ് തീര്‍ഥാടകര്‍ക്ക് സൗകര്യത്തില്‍ ഉംറ നിര്‍വഹിക്കുന്നതിനുമാണ് മറ്റു തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഇഹ്ത്തമര്‍ന ആപ്പ് വഴിയാണ് ഉംറയ്ക്ക് അപേക്ഷിക്കാനാവുക. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഹജ്ജ്- ഉംറ വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങളുടെ ഭാഗമായി വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കേണ്ടതുണ്ട്. അഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്കാണ് ഉംറ വിസ അനുവദിക്കുന്നത്.

