Featured
ഇന്‍ഡിഗോയുടെ താത്ക്കാലിക വിലക്ക് യു എ ഇ പിന്‍വലിച്ചു
അബുദാബി: ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യു എ ഇ കഴിഞ്ഞ ദിവസം ഏര്‍പ്പെടുത്തിയ താത്ക്കാലിക വിലക്ക് പിന്‍വലിച്ചു. ഇതോടെ ഇന്നുമുതല്‍ സര്‍വീസ് പുനഃരാരംഭിക്കും.



ഇന്ത്യയില്‍ നിന്ന് ആര്‍ ടി പി സി ആര്‍ പരിശോധന പൂര്‍ത്തിയാക്കാതെ യാത്രക്കാരെ യു എ ഇയില്‍ എത്തിച്ചതിനാണ് ഇന്‍ഡിഗോയ്‌ക്കെതിരെ അധികൃതര്‍ താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. യു എ ഇ അധിക്യതരുമായി നടത്തിയ ചര്‍ച്ചയിലാണ് വിലക്ക് പിന്‍വലിക്കാന്‍ തീരുമാനമുണ്ടായത്.




