നെതന്യാഹുവിന്റെ യുദ്ധ പദ്ധതി ട്രംപ് അംഗീകരിച്ചു; മുന്‍ യു എസ് പ്രസിഡന്റുമാര്‍ തള്ളിയിരുന്നതായി റിപ്പോര്‍ട്ട്

Web Desk
1 Min Read

വാഷിംഗ്ടണ്‍: ഇറാനെതിരായ യുദ്ധപദ്ധതി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെയും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ തള്ളിക്കളഞ്ഞിരുന്നതായി യു എസ് മുന്‍ വിദേശകാര്യ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍. ബറാക് ഒബാമ, ജോര്‍ജ് ഡബ്ല്യു ബുഷ്, ജോ ബൈഡന്‍ എന്നിവരാണ് ഇസ്രായേലിനെ ഇറാന്‍ യുദ്ധ പദ്ധതി തള്ളിയതെന്ന് യു എസ് മുന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയാണ് വെളിപ്പെടുത്തിയത്. നിലവിലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മാത്രമാണ് അതിന് അനുകൂലമായി നീങ്ങിയതെന്നും കെറി കുറ്റപ്പെടുത്തി.

city exchange

ഇറാനെതിരായ യുദ്ധം തുടങ്ങിയാല്‍ അവിടുത്തെ ഭരണകൂടം തകര്‍ന്നുവീഴുമെന്നും ജനങ്ങള്‍ അവര്‍ക്കെതിരായി പ്രക്ഷോഭം നടത്തുമെന്നുമുള്ള കണക്കുകൂട്ടലുകളാണ് നെതന്യാഹു പദ്ധതിയില്‍ അവതരിപ്പിച്ചതെന്ന് കെറി പറഞ്ഞു. എന്നാല്‍ അത്തരം പ്രവചനങ്ങള്‍ യാഥാര്‍ഥ്യമായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നെതന്യാഹു തങ്ങളോടും ഈ യുദ്ധം ആവശ്യപ്പെട്ടുവെങ്കിലും തങ്ങളുടെ മറുപടി ഇല്ല എന്നായിരുന്നു എന്നാണ് കെറി പറഞ്ഞത്.

യുദ്ധത്തിന്റെ യഥാര്‍ഥ ലക്ഷ്യങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. വിയറ്റ്നാം യുദ്ധവും ഇറാഖ് യുദ്ധവും ഉദാഹരണമായി ചൂണ്ടിക്കാട്ടി, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് യുദ്ധത്തിലേക്ക് നയിക്കരുതെന്ന് കെറി മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ ജനങ്ങളോട് കള്ളം പറയരുതെന്നും അവരുടെ മക്കളെ യുദ്ധത്തിലേക്ക് അയക്കാന്‍ ആവശ്യപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 11ന് നെതന്യാഹു വൈറ്റ് ഹൗസ് സന്ദര്‍ശിച്ചതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായതെന്നും വിലയിരുത്തലുണ്ട്. ട്രംപിനെ ഇറാനെതിരെ വലിയ സൈനികാക്രമണത്തിന് സമ്മതിപ്പിക്കാനാണ് നെതന്യാഹു ശ്രമിച്ചത്. ട്രംപിന്റെ സംഘത്തിലെ പ്രധാന അംഗങ്ങള്‍ ആദ്യം ഈ പദ്ധതി തള്ളിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നീട് ഇറാന്റെ നേതൃത്വത്തെ ദുര്‍ബലപ്പെടുത്തണമെന്ന ട്രംപിന്റെ നിലപാടുമായി നെതന്യാഹുവിന്റെ നിര്‍ദേശം പൊരുത്തപ്പെട്ടതോടെയാണ് ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ ആക്രമണ പദ്ധതിക്ക് അനുമതി നല്‍കിയത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!