കെ എം എ ഗ്രീന്‍ പാംസ് സസ്റ്റെയ്നബിലിറ്റി പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു

Web Desk
3 Min Read

കൊച്ചി: മുത്തൂറ്റ് ഫിന്‍കോര്‍പ്പ്- കേരള മാനേജ്മെന്റ് അസോസിയേഷന്‍ ഗ്രീന്‍ പാംസ് സസ്റ്റെയ്നബിലിറ്റി സമ്മിറ്റ് മറൈന്‍ഡ്രൈവ് താജ് വിവാന്തയില്‍ അരങ്ങേറി. ജി ആര്‍ ഐ സൗത്ത് ഏഷ്യ ഡയറക്ടര്‍ ഡോ. അദിതി ഹല്‍ദാര്‍ മുഖ്യാതിഥിയായിരുന്നു. ഫ്രോസ്റ്റ് ആന്റ് സള്ളിവന്‍ അസോസിയേറ്റ് പാര്‍ട്ണര്‍ ഫ്രെഡ്രിക്ക് റോയന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇ എസ് ജി ആന്റ് ക്ലൈമറ്റ് ഫിനാന്‍സ് യൂണിറ്റ് ചീഫ് ജനറല്‍ മാനേജര്‍ ജെയ്സി പോള്‍, ജി സി സി ഒ എസ് എസ് സി ഇ ഒ ജോസഫ് മാര്‍ട്ടിന്‍, കെ എം എ പ്രസിഡന്റ് കെ ഹരികുമാര്‍, ചെയറും വൈസ് പ്രസിഡന്റുമായ ദിലീപ് നാരായണന്‍, ഹോണററി സെക്രട്ടറി അനില്‍ വര്‍മ്മ, സീനിയര്‍ വൈസ് പ്രസിഡന്റ് അല്‍ജിയേഴ്സ് ഖാലിദ്, ഹോണററി ജോയിന്റ് സെക്രട്ടറി ലേഖ ബാലചന്ദ്രന്‍, എക്‌സി ക്യൂട്ടീവ് ഡയറക്ടര്‍ ലഫ്. ജോജോ ജേക്കബ് എന്നിവര്‍ സംസാരിച്ചു. ഗ്ലോബല്‍ ജൂറി തിരഞ്ഞെടുത്ത കെ എം എ ഗ്രീന്‍ പാംസ് പുരസ്‌ക്കാരങ്ങള്‍ ചടങ്ങില്‍ സമ്മാനിച്ചു.

city exchange

പുതിയ കാലത്ത് സുസ്ഥിരത തിരഞ്ഞെടുപ്പല്ലെന്നും അതൊരു നിര്‍ബന്ധിത ആവശ്യകതയാണെന്നും ഡോ. അദിതി ഹല്‍ദാര്‍ പറഞ്ഞു. പ്രകൃതി ക്ഷോഭങ്ങള്‍ ഉള്‍പ്പെടെ കേരളം നേരിട്ട് അനുഭവിച്ച പലതും മനുഷ്യപ്രവര്‍ത്തനങ്ങളുടെ ഫലവും ലക്ഷണങ്ങള്‍ മാത്രമല്ല, ഇപ്പോഴത്തെ യാഥാര്‍ഥ വെല്ലുവിളികളുമാണെന്നും അവര്‍ പറഞ്ഞു. അതോടൊപ്പം കേരളം നല്ല മാതൃകയും കാണിച്ചിട്ടുണെന്നും മനുഷ്യനിര്‍മ്മിത പ്രശ്‌നങ്ങള്‍ മനുഷ്യര്‍ക്ക് തന്നെ പരിഹരിക്കാനും കഴിയുമെന്നും അവര്‍ പറഞ്ഞു.

ലക്ഷ്യബോധത്തോടെ നേതൃത്വം നല്‍കുക എന്ന ഉത്തരവാദിത്വം ബിസിനസിനുണ്ടെന്നും ലക്ഷ്യബോധത്തോടെ മുന്നോട്ട് പോകുന്നില്ലെങ്കില്‍ ലാഭവും ഭൂമിയും മനുഷ്യരും കഷ്ടത്തിലാകുമെന്നും അവര്‍ പറഞ്ഞു. ബിസിനസുകാരെന്നത് കേവലം സമ്പത്ത് സൃഷ്ടിക്കുന്നവര്‍ മാത്രമല്ലെന്നും പരിസ്ഥിതി സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്നവരാണെന്നും ഡോ. അദിതി ഹല്‍ദാര്‍ പറഞ്ഞു.

ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ സസ്റ്റയ്‌നബിലിറ്റി ലീഡര്‍ഷിപ്പ് അവാര്‍ഡ് 2026 കൊച്ചി മെട്രോ റയില്‍ ലിമിറ്റഡ് കരസ്ഥമാക്കി. കൊച്ചി മെട്രോ എം ഡി ലോക്‌നാഥ് ബെഹ്റ ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

- Advertisement -
Ad image

സസ്റ്റയ്‌നബ്ള്‍ എന്റര്‍പ്രൈസ് അവാര്‍ഡ്- ദി ഫെഡറല്‍ ബാങ്ക്, പീകേയ് സ്റ്റീല്‍ കാസ്റ്റിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ആംഫിനോല്‍ എഫ് സി ഐ ഇന്ത്യ

സസ്റ്റയ്‌നബ്ള്‍ എന്റര്‍പ്രൈസ് അവാര്‍ഡ് (മീഡിയം)- മെറ്റ് റോള സ്റ്റീല്‍സ് പ്രൈവറ്റ് ലിമിറ്റഡ്

സസ്റ്റയ്‌നബിലിറ്റി സ്റ്റാര്‍ട്ടപ് അവാര്‍ഡ്- സി ഡി ഐ എസ് സി ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്

എക്‌സംപ്ലറി സി എസ് ആര്‍ പ്രൊജക്ട് (ഹെല്‍ത്ത്)- (ലാര്‍ജ്)- കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡ്

എക്‌സംപ്ലറി സി എസ് ആര്‍ പ്രൊജക്ട് (ഹെല്‍ത്ത്)- (മീഡിയം)- തിങ്ക് പാം ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്

എക്‌സംപ്ലറി സി എസ് ആര്‍ പ്രൊജക്ട് (എജുക്കേഷന്‍)- (ലാര്‍ജ്)- പോപ്പുലര്‍ വെഹിക്ക്ള്‍സ് ആന്റ് സര്‍വീസെസ് ലിമിറ്റഡ്

എക്‌സംപ്ലറി സി എസ് ആര്‍ പ്രൊജക്ട് (എജുക്കേഷന്‍)- (മീഡിയം)- പ്ലാന്റ് ലിപിഡ്സ് പ്രൈവറ്റ് ലിമിറ്റഡ്

എക്‌സംപ്ലറി സി എസ് ആര്‍ പ്രൊജക്ട് (സോഷ്യല്‍ ഇന്‍ക്ലൂഷന്‍)- (ലാര്‍ജ്)- ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്ക്

എക്‌സംപ്ലറി സി എസ് ആര്‍ പ്രൊജക്ട് (എന്‍വയോണ്‍മെന്റ്)- (ലാര്‍ജ്)- കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

എക്‌സംപ്ലറി സി എസ് ആര്‍ പ്രൊജക്ട് (എന്‍വയോണ്‍മെന്റ്)- (മീഡിയം)- നീറ്റ ജെലാറ്റിന്‍

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ഫോര്‍ എക്‌സംപ്ലറി സി എസ് ആര്‍ പെര്‍ഫോമന്‍സ്- യു എസ് ടെക്നോളജി ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്

ഇംപാക്ട്ഫുള്‍ എന്‍ ജി ഒ അവാര്‍ഡ്- ട്രോഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സ്

സസ്റ്റയ്‌നബിലിറ്റി ഇന്നൊവേഷന്‍ അവാര്‍ഡ്- പ്രൊഡക്ട്‌സ്- ചില്‍ട്ടണ്‍ റഫ്രിജറേഷന്‍

സസ്റ്റയ്‌നബിലിറ്റി ഇന്നൊവേഷന്‍ അവാര്‍ഡ്- സര്‍വീസസ്- ആക്രി

Share This Article
Leave a Comment
error: Content is protected !!