തെരുവ് നായ്ക്കള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ മെഷീനുമായി എം ഐ യു പി സ്‌കൂള്‍ കുറ്റ്യാടി ടീം

Web Desk
1 Min Read

കുറ്റ്യാടി: കുന്നുമ്മല്‍ ഉപജില്ല ശാസ്ത്രമേള അവസാനിക്കുമ്പോള്‍ യു പി വിഭാഗം സയന്‍സ് വര്‍ക്കിങ് മോഡലില്‍ കുറ്റ്യാടി എം ഐ യു പി സ്‌കൂളിന് ഒന്നാം സ്ഥാനവും എ ഗ്രേയ്ഡും.
വിദ്യാര്‍ഥികള്‍ ഈ പ്രാവശ്യം പുതിയ പരീക്ഷണവുമായാണ് ശാസ്ത്രമേളയില്‍ എത്തിയത്.

city exchange

തെരുവ് നായ്ക്കളുടെ ആക്രമണത്തിലും മറ്റും വലിയ പ്രശ്‌നങ്ങള്‍ നേരിടുന്ന ഈ കാലത്ത് നായ്ക്കളെ കൂട്ടിലേക്ക് ആകര്‍ഷിക്കുന്നു എന്നതാണ് കുട്ടികള്‍ അവതരിപ്പിച്ച മോഡലിന്റെ പ്രത്യേകത. കൂട്ടിലെത്തിയവയ്ക്ക് മെഷീന്‍ തന്നെ സ്വയം വാക്‌സിനേഷന്‍ നല്‍കും.

വന്ധ്യംകരണം, പേ വിഷബാധ തുടങ്ങി ഏത് തരം വാക്‌സിനും ചെയ്യാന്‍ പറ്റുന്ന തരത്തിലാണ് ഈ മെഷീന്‍ സംവിധാനിച്ചിരിക്കുന്നത്. വാക്‌സിനേറ്റഡായ നായ്ക്കളെ തിരിച്ചറിയാനുള്ള സീലും ഈ മെഷീനില്‍ ഘടിപ്പിച്ചിട്ടുണ്ട്.

- Advertisement -
Ad image

വിദ്യാര്‍ഥികളായ നാഹിദ്, നൗഷാദ്, നൈഷ ഫാത്തിമ എന്നിവരാണ് ശാസ്ത്രമേളയില്‍ ഈ മോഡല്‍ അവതരിപ്പിച്ചത്. പഞ്ചായത്തിന്റെ ശ്രദ്ധയിലേക്ക് ഈ ഉപകരണം കൊണ്ടുവരണമെന്നും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ കാണിച്ചു കൊടുക്കണമെന്നും വിധി കര്‍ത്താക്കള്‍ വിദ്യാര്‍ഥികളോട് നിര്‍ദ്ദേശിച്ചു.

അധ്യാപകരായ അഫീഫ് കെ പി ആര്‍, അനുപം ജെയ്സ്, ഷിജിന സി കെ എന്നിവരുടെ മേല്‍നോട്ടത്തില്‍ ആണ് കുട്ടികള്‍ മേളയില്‍ വേറിട്ട ഇനം അവതരിപ്പിച്ചത്.

Share This Article
Leave a Comment
error: Content is protected !!