ഖത്തറിലുണ്ടോ; അല്‍ റവാബി വിളിക്കുന്നു

Web Desk
1 Min Read

ദോഹ: അല്‍ റവാബി ഗ്രൂപ്പില്‍ നിരവധി ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ഒക്ടോബര്‍ 22ന് രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ടു മണി വരെ ഓള്‍ഡ് റയ്യാനിലെ അല്‍ റവാബി സൂഖിലാണ് അഭിമുഖം.

city exchange

മൂന്ന് വര്‍ഷത്തിലേറെ പ്രവര്‍ത്തി പരിചയമുള്ള എം കോം ധാരികളായ അക്കൗണ്ടന്റുമാര്‍- 10 എണ്ണം, രണ്ട് വര്‍ഷത്തിലേറെ പ്രവര്‍ത്തി പരിചയമുള്ള ബികോം ബിരുദ ധാരികളായ ജൂനിയര്‍ അക്കൗണ്ടന്റുമാര്‍- 5 എണ്ണം, ഡിസ്ട്രിബ്യൂഷന്‍ ഡിവിഷനില്‍ രണ്ടു വര്‍ഷത്തിലേറെ പ്രവര്‍ത്തി പരിചയമുളള ബിരുദധാരികളായ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവുകള്‍- 3 എണ്ണം എന്നീ ഒഴിവുകളിലാണ് അഭിമുഖം നടക്കുക. മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവിന് ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമാണ്. ബഹുഭാഷയിലെ അറിവും മികവായി പരിഗണിക്കും.

എല്ലാ വിഭാഗങ്ങളിലും 35 വയസ്സില്‍ കവിയരുത്. മലയാളികളായ പുരുഷന്മാരാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 70489894 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!