വി എസ് എഫ് ഖത്തര്‍ അഹമ്മദ് കുട്ടി കക്കോവ് അനുശോചന യോഗം നടത്തി

Web Desk
1 Min Read

ദോഹ: ശാരീരിക പരിമിതികളെ തൃണവത്ക്കരിച്ചു സാഹിത്യരംഗത്തും മാനവികതയുടെ പ്രചാരകനായും പ്രവര്‍ത്തിച്ച അഹമ്മദ് കുട്ടി കക്കോവിന്റെ നിര്യാണത്തില്‍ വിഎസ് എഫ് ഖത്തര്‍ അനുശോചനം രേഖപ്പെടുത്തി.

city exchange

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടന്ന ചടങ്ങില്‍ വി എസ് എഫ് ഖത്തര്‍ മുഖ്യ ഉപദേഷ്ടാവ് മഷ്ഹൂദ് വി സി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് റഫീഖ് കാരാട് സ്വാഗതം പറഞ്ഞു.

വാഴയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി വാസുദേവന്‍ മാസ്റ്റര്‍, സക്‌സസ് കോച്ചും ഫാമിലി ട്രെയിനറുമായ സി എ റസാഖ്, വാര്‍ഡ് അംഗം അനില്‍കുമാര്‍, ആസിഫ് കക്കോവ്, ഫൈറൂസ് പുല്ലാറാട്ട് (വി എസ് എഫ് ഖത്തര്‍), അരവിന്ദ്, മഹറൂഫ് പുല്ലാറാട്ട് (വി എസ് എഫ് യു എ ഇ), യൂസഫ് കക്കോവ്, അതിന്‍ഷാ ചാനത്ത്, പി വി ബഷീര്‍, കരീം ഗ്രാഫി, വി സി മുഹമ്മദ് അഷ്‌റഫ്, കെ എം അബ്ദുല്‍ കബീര്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!