ക്രൂയിസ് സീസണില്‍ ദോഹ തുറമുഖത്തെത്തുന്നത് 58 ക്രൂയിസുകള്‍

Web Desk
1 Min Read

ദോഹ: ഈ വര്‍ഷത്തെ ക്രൂയിസ് സീസണില്‍ 58 ക്രൂയിസുകള്‍ കപ്പലിലെത്തു. ഫ്രഞ്ച് കപ്പല്‍ ലെ ബൊഗെയ്ന്‍വില്ലെ കഴിഞ്ഞ ദിവസം ദോഹ തുറമുഖത്ത് എത്തിയതോടെയാണ് 2022- 23 വര്‍ഷത്തെ ക്രൂയിസ് സീസണ്‍ ആരംഭിച്ചത്. 2023 ഏപ്രില്‍ വരെയാണ് ക്രൂയിസ് സീസണ്‍ തുടരുക.

city exchange

എം എസ് സി വേള്‍ഡ് യൂറോപ്പ, അര്‍ട്ടാനിയ, കോസ്റ്റ ടോസ്‌കാന, അയ്ഡകോസ്മ, എമറാള്‍ഡ് അസുറ, മെയിന്‍ ഷിഫ്6, ഓഷ്യന്‍ ഓഡിസി എന്നിവയാണ് ഈ സീസണില്‍ ഖത്തറിലെത്തുന്ന ക്രൂയിസുകളില്‍ ചിലത്.

ദോഹ തുറമുഖത്ത് ഡോക്ക് ചെയ്യുന്ന ക്രൂയിസുകളുടെ പേരുകളും എത്തിച്ചേരുന്ന തിയ്യതികളും മവാനി ഖത്തര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. 2022-23 ക്രൂയിസ് സീസണില്‍ മൊത്തം 58 ക്രൂയിസുകളാണ് ദോഹ തുറമുഖത്തെത്തുന്നത്. സീസണില്‍ ആറ് ക്രൂയിസ് ലൈനറുകള്‍ ഖത്തറിലേക്ക് അവരുടെ കന്നി വരവ് നടത്തുമെന്നും മവാനി ഖത്തര്‍ കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!