ആഫ്രിക്കന്‍ രാജ്യങ്ങളെ സഹായിക്കാന്‍ ഗ്രെയ്ന്‍ ഫ്രം യുക്രെയ്ന്‍ പദ്ധതിക്ക് ഖത്തറിന്റെ 20 മില്യന്‍ ഡോളര്‍

Web Desk
1 Min Read

ദോഹ: ആഫ്രിക്കന്‍ രാജ്യങ്ങലെ സഹായിക്കാനുള്ള യുക്രേനിയന്‍ ധാന്യ കയറ്റുമതി പദ്ധതി ഗ്രെയ്ന്‍ ഫ്രം യുക്രെയ്‌ന് ഖത്തറിന്റെ പിന്തുണ. യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ പരിപാടിക്ക് തുടക്കം കുറിക്കുന്ന ചടങ്ങിന് മുമ്പ് ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി 20 മില്യന്‍ ഡോളറാണ് പ്രഖ്യാപിച്ചത്.

city exchange

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ആശംസകളും ഉപപ്രധാനമന്ത്രി അറിയിച്ചു. മികച്ച നിലപാടിന് യുക്രെയ്ന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കിക്ക് അമീര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കുകയും മെച്ചപ്പെടുത്തുകയും രാജ്യങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് സുസ്ഥിരമായ പരിഹാരങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുന്ന പരിപാടികളെയും പദ്ധതികളെയും ഖത്തര്‍ സ്വാഗതം ചെയ്യുന്നുവെന്നും ഈ വിഷയത്തില്‍ യുക്രെയ്ന്‍ നിലപാടിനെ ഖത്തര്‍ സ്വാഗതം ചെയ്യുന്നതായും ഉപപ്രധാനമന്ത്രി പറഞ്ഞു.

യുക്രെയ്ന്‍ യുദ്ധത്തിന്റെ തുടക്കം മുതല്‍ വേഗത്തിലും സമാധാനപരവുമായ പരിഹാരത്തിന് ഖത്തര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അന്താരാഷ്ട്ര സമൂഹവുമായുള്ള സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും ഖത്തറിന്റെ സ്ഥിരമായ നയത്തില്‍ നിന്ന് ധാന്യം കൊണ്ടുപോകുന്നതിനുള്ള കരിങ്കടല്‍ സംരംഭത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഖത്തറിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് സഹായ പ്രഖ്യാപനം.

- Advertisement -
Ad image

ഭക്ഷ്യസുരക്ഷാ പ്രതിസന്ധി ഉള്‍പ്പെടെയുള്ള ആഗോള പ്രതിസന്ധികളോട് പ്രതികരിക്കുന്ന ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. വരള്‍ച്ച നേരിടുന്ന രാജ്യങ്ങളില്‍ ഭക്ഷ്യസുരക്ഷ കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള ആഗോള ഡ്രൈലാന്‍ഡ് അലയന്‍സ് സ്ഥാപിക്കാന്‍ ഒരു സംരംഭം ആരംഭിച്ചതായും ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റ് (ക്യു എഫ് എഫ് ഡി) ആഫ്രിക്കന്‍ രാജ്യങ്ങളിലെ അടിയന്തര മാനുഷിക ആവശ്യങ്ങളോട് പ്രതികരിച്ചതായും അദ്ദേഹം ഈ സന്ദര്‍ഭത്തില്‍ ചൂണ്ടിക്കാട്ടി.

Share This Article
Leave a Comment
error: Content is protected !!