ലയണ്‍സ് ഡിസ്ട്രിക്ട് 318 സിയുടെ ഹംഗര്‍ പ്രൊജക്ടിന് തുടക്കമായി

Web Desk
1 Min Read

കൊച്ചി: ലയണ്‍സ് ഡിസ്ട്രിക്ട് 318 സിയുടെ ഹംഗര്‍ പ്രൊജക്ട് ആരംഭിച്ചു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജോസഫ് കെ മനോജ് പദ്ധതിക്ക് തുടക്കം കുറിച്ചു. ലയണ്‍സ് ക്ലബ് കൊച്ചിന്‍ സൗത്തിലെ വി കെ വര്‍ഗീസും അദ്ദേഹത്തിന്റെ പത്‌നി ഡോ. അശ്വതിയും 12000 കിലോഗ്രാം അരിയാണ് ഓര്‍ഫനേജിന് ഈ വര്‍ഷം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

city exchange

ഫസറ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ഡോ. ബീന രവികുമാര്‍, സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ രാജന്‍ നമ്പൂതിരി, പ്രൊഫ. സാംസണ്‍ തോമസ്, സജി ടി പി, ജോര്‍ജ് സാജു, സിബി ഫ്രാന്‍സിസ്, ഷൈന്‍ കുമാര്‍, ജെയിംസ് അറക്കല്‍, കേണല്‍ പോള്‍,ബേബി, സിജി ജോയ് എന്നിവര്‍ പങ്കെടുത്തു.

ഡിസ്ട്രിക്ടിലെയും കൊച്ചിന്‍ സൗത്തിലേയും വിമന്‍സ് ഫോറം അംഗങ്ങളും പരിപാടിയില്‍ സന്നിഹിതരായിരുന്നു. സെക്രട്ടറി സാബു രാമന്റെയും ട്രഷറര്‍ സഞ്ജയ് നമ്പൂതിരിയുടെയും നേതൃത്വത്തില്‍ സംഗീത വിരുന്നും അരങ്ങേറി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!