

ദോഹ: കെ പി സി സിയുടേയും ഒ ഐ സി സി- ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടേയും നിര്‍ദ്ദേശാനുസരണം എറണാകുളം ജില്ലയിലെ ഇന്‍കാസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കാന്‍ പ്രവര്‍ത്തക കണ്വെന്ഷന് നടത്തുന്നതായി ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയും ജില്ലാ കോര്‍ഡിനേറ്ററുമായ ഷംസുദ്ദീന് ഇസ്മയില്‍ അറിയിച്ചു.

ഇതിന്റെ ഭാഗമായി നാലാം തിയ്യതി വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്ക് മിഡ്മാക് റൗണ്ട് എബൗട്ടിന് സമീപത്തെ ഓള്‍ഡ് ഐഡിയല്‍ സ്കൂളില്‍ കണ്വെന്ഷന് നടക്കും.
