

തിരുവനന്തപുരം: പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. കെ. ലളിത അന്തരിച്ചു. 85 വയസായിരുന്നു. നടിയും സാമൂഹിക പ്രവര്‍ത്തകയുമായ മാലാ പാര്‍വതി മകളാണ്.

വ്യാഴാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയിലായിരുന്നു അന്ത്യം. വയലാര്‍ രാമവര്‍മ്മ ട്രസ്റ്റ് സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്ന അന്തരിച്ച അഡ്വ. ത്രിവിക്രമന്റെ ഭാര്യയാണ്. വയലാറിന്റെ മരണത്തെ തുടര്‍ന്ന് കുടുംബത്തിന്റെ സംരക്ഷകരായിരുന്നു ത്രിവിക്രമനും ഡോ. ലളിതയും.

തിരുവനന്തപുത്ത് എസ് എ ടി ആശുപത്രി റിട്ടയേര്‍ഡ് പ്രഫസറും വകുപ്പുമേധാവിയുമായിരുന്ന ഡോ. ലളിത
വിരമിച്ച ശേഷം പട്ടം എസ് യു ടിയില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു.
ലക്ഷ്മി മനു കുമാര്‍ ആണ് മറ്റൊരു മകള്‍. വയലാര്‍ ട്രസ്റ്റ് സെക്രട്ടറി ബി സതീശന് മരുമകനാണ്.
സംസ്കാരം വൈകിട്ട് അഞ്ചരയ്ക്ക് ശാന്തികവാടത്തില്‍.

