കുരുന്നുകള്‍ക്ക് ആകാശസ്വപ്നം സഫലമായി

Web Desk
1 Min Read

കൊച്ചി: കുരുന്നുകള്‍ക്ക് ആകാശസ്വപ്നം സഫലമാക്കി വിപിഎസ് ലേക്ഷോര്‍. കൊച്ചി വിപിഎസ് ലേക്ഷോര്‍ ആശുപത്രിയും സമഗ്രശിക്ഷാ കേരള വൈപ്പിന്‍ ബ്ലോക്ക് റിസോഴ്സ് സെന്ററും സഹകരിച്ച് വൈപ്പിന്‍ ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 10 ഭിന്നശേഷി കുട്ടികള്‍ക്കാണ് വിമാനയാത്ര ഒരുക്കിയത്.

city exchange

കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തേക്കാണ് അവര്‍ പറന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അതേ വിമാനത്തില്‍ ഉണ്ടായതും യാദൃശ്ചികതയായി. ഗവര്‍ണര്‍ക്കൊപ്പം സമയം ചെലവഴിച്ചത് കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി.

വൈപ്പിന്‍ ബിആര്‍സി അംഗങ്ങളും വിപിഎസ് ലേക്ഷോര്‍ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ റൂബിന്‍ സ്റ്റീന്‍ റോഡ്രിഗസ് എന്നിവര്‍ കുട്ടികള്‍ക്കൊപ്പം യാത്രയില്‍ പങ്കാളികളായി.

‘കുരുന്നുകള്‍ക്ക് ആകാശസ്വപ്നം സഫലമാക്കാന്‍ ഒപ്പം നില്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം’, വിപിഎസ് ലേക്ഷോര്‍ മാനേജിങ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!