

പെരുമ്പാവൂര്‍: കെ എ ടി എഫ് എറണാകുളം റവന്യൂ ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് ഇ എം അസീസ് നഗര്‍ (ജ്യോതിസ് ടവര്‍) പെരുമ്പാവൂരില്‍ നടക്കും. ജില്ലാ പ്രസിഡന്റ ഷമീര്‍ കരിപ്പാടത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനം കെ എ ടി എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്‍ ഹഖ് ഉദ്ഘാടനം ചെയ്യും.

അല്‍- ഇത്തിഹാദ് മാഗസിന്‍ പ്രകാശനം എന്‍ എ സലിം ഫാറൂഖി നിര്‍വ്വഹിക്കും. എം കെ അബൂബക്കര്‍ ഫാറൂഖി നേതൃത്വം കരുത്തും കരുതലും എന്ന വിഷയത്തില്‍ ക്ലാസ് നടത്തും. കെ എ ടി എഫ് ജില്ല ജനറല്‍ സെക്രട്ടറി സി എസ് സിദ്ദീഖ് സ്വാഗതം പറയും.

വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന പഠന സെഷന്‍ കെ എ ടി എഫ് സംസ്ഥാന കൗണ്‍സിലര്‍ എം എം നാസര്‍ ഉദ്ഘാടനം ചെയ്യും. സുബൈര്‍ പി എം അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ക്യാമ്പ് ബ്രീഫിങ്ങ് കെ എ ടി എഫ് ജില്ല ട്രഷറര്‍ അനസ് എന്‍ എ നിര്‍വ്വഹിക്കും. കര്‍മ്മ പദ്ധതി കരട് വി കെ ലൈല അവതരിപ്പിക്കും.
വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന സംഘടന സെഷന്‍ കെ എ ടി എഫ് സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി ഉദ്ഘാടനം ചെയ്യും. കെ എ ടി എഫ് ജില്ല വൈസ് പ്രസിഡന്റ് ഷമീര്‍ പുതുപ്പാടി അധ്യക്ഷത വഹിക്കും. വിഷന്‍ 2023 അവതരണം അബ്ദുസലാം ഇസ്ലാഹി നിര്‍വ്വഹിക്കും.
ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

