ഖത്തര്‍ പള്ളികളില്‍ സാമൂഹിക അകലം ഒഴിവാക്കുന്നു

Web Desk
0 Min Read

ദോഹ: ഖത്തറില്‍ കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നു. നാലാം ഘട്ട ഇളവുകളുടെ ഭാഗമായി പള്ളികളില്‍ ജുമാ ഉള്‍പ്പെടെയുള്ള നമസ്‌കാരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സാമൂഹിക അകലം പാലിക്കല്‍ ഒഴിവാക്കി.

city exchange

എന്നാല്‍ ജുമഅ നമസ്‌കാരത്തിന് മുമ്പുള്ള ഖുതുബ സമയത്ത് ഒരു മീറ്റര്‍ അകലത്തിലായിരിക്കണം ഇരിക്കേണ്ടത്. ടോയ്ലറ്റുകള്‍ തുറക്കാം. ഒപ്പം തിരക്ക് കുറഞ്ഞ പള്ളികളില്‍ അംഗസ്‌നാനം നടത്താനുള്ള സൗകര്യങ്ങളും തുറക്കാം. അതേസമയം സ്വന്തമായി നമസ്‌കാരപായ കരുതല്‍, ഇഹ്തിറാസ് ഗ്രീന്‍ സ്റ്റാറ്റസ്, മാസ്‌ക് ധരിക്കല്‍ തുടങ്ങി നിബന്ധനകള്‍ കര്‍ശനമായി തന്നെ തുടരുമെന്നും മതകാര്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ 3 മുതല്‍ പുതിയ ഇളവുകള്‍ നിലവില്‍ വരും.

Share This Article
Leave a Comment
error: Content is protected !!