

ആലുവ: വില്‍പ്പനക്കായി കൊണ്ടുപോവുകയായിരുന്ന മാരക മയക്കുമരുന്ന് എം ഡി എം എയുമായി യുവാവ് പിടിയില്‍. കാക്കനാട് വില്ലേജ് ഇടച്ചിറ ദേശത്ത് ഇടച്ചിറക്കല്‍ വീട്ടില്‍ അന്‍സര്‍ (31) ആണ് ബൈക്കില്‍ കടത്തുകയായിരുന്ന 9.290 ഗ്രാം എം ഡി എം എയുമായി പിടിയിലായത്.

എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ പി പ്രമോദും സംഘവും കണയന്നൂര്‍ താലൂക്ക് വാഴക്കാല വില്ലേജ് കാക്കനാട് വെസ്റ്റ് സാറ്റലൈറ്റ് ടൗണ്‍ഷിപ്പ് ഫസ്റ്റ് അവന്യൂ റോഡിലാണ് പിടികൂടിയത്.

എറണാകുളം, കാക്കനാട് എന്നീ നഗരപ്രദേശങ്ങളിലെ റിസോട്ടുകളിലും അപ്പാര്‍ട്ടുമെന്റുകളിലും താമസിച്ച് യുവാക്കള്‍ക്കും ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ഥികളേയും കേന്ദ്രീകരിച്ചാണ് പ്രതി കച്ചവടം നടത്തി വന്നിരുന്നത്. മയക്കുമരുന്നു വിറ്റു കിട്ടുന്ന പണമുപയോഗിച്ച് ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. എം ഡി എം എ കൊടുത്തവരെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചതിനാല്‍ തുടരന്വേഷണം നടന്നുവരികയാണ്.
ഇന്‍സ്‌പെക്ടര്‍ പ്രമോദിനെ കൂടാതെ അസി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ഒ എന്‍ അജയകുമാര്‍, പ്രിവന്റീവ് ഓഫിസര്‍ എച്ച് ശിഹാബുദ്ദീന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീജിത്ത് എം ടി, അഫ്‌സല്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എ. ലത എന്നിവരും ഉണ്ടായിരുന്നു.

