കെട്ടിട നിര്‍മാണ അനുമതി വിവിധഘട്ടങ്ങളില്‍ പ്രത്യേകം വാങ്ങണമെന്നത് അശാസ്ത്രീയം: എല്‍ ഗോപകുമാര്‍

Web Desk
1 Min Read

കൊച്ചി: കേരളത്തിലെ കെട്ടിട നിര്‍മാണത്തിനുള്ള അനുമതി വിവിധ ഘട്ടങ്ങളില്‍ പ്രത്യേകം വാങ്ങണമെന്ന നിര്‍ദേശം അശാസ്ത്രീയവും അപ്രായോഗികവുമാണെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ആര്‍ക്കിടെക്ട്‌സ് ചെയര്‍മാന്‍ എല്‍ ഗോപകുമാര്‍. നിര്‍മാണ അനുമതി ലഭിക്കാന്‍ വര്‍ഷങ്ങളുടെ കാലതാമസമാണ് ഇപ്പോള്‍ നേരിടുന്നത്. പുതിയ നിര്‍ദേശം കൂടി നടപ്പാക്കിയാല്‍ കെട്ടിട നിര്‍മാണം അനന്തമായി നീളാന്‍ ഇടയാക്കും. അഴിമതി തടയാനാണ് നിര്‍ദേശമെന്ന വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കെടുകാര്യസ്ഥതയും അഴിമതിയും ജനങ്ങളുടെ ദുരിതങ്ങളും വര്‍ധിപ്പിക്കാന്‍ മാത്രമേ പുതിയ നിര്‍ദേശത്തിന് കഴിയൂ എന്ന് ഗോപകുമാര്‍ ചൂണ്ടിക്കാട്ടി.

city exchange

അഴിമതിരഹിത വാദം ഉന്നയിച്ചു സര്‍ക്കാര്‍ നടപ്പാക്കിയ ഗ്രീന്‍ ചാനല്‍ അനുമതി, ഓണ്‍ലൈന്‍ അനുമതി തുടങ്ങിയവയെല്ലാം ദയനീയമായി പരാജയപ്പെട്ടു. നിലവിലുള്ള സോഫ്റ്റ്‌വെയറിന്റെ അപാകതകള്‍ പരിഹരിക്കുകയും കെട്ടിട നിര്‍മാണ അനുമതി സമാന്തര സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്താല്‍ കാലതാമസം ഒഴിവാക്കാന്‍ സാധിക്കും. ലെന്‍സ് ഫെഡ്, ക്രെഡായ്, ഐ ഐ എ സംഘടനകളുമായി കൂടിയാലോചിച്ച് മാത്രമേ കെട്ടിട നിര്‍മാണ രംഗത്തെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാവൂ. വകുപ്പിന് പുതിയ മന്ത്രിയെ ലഭിച്ചത് ആശാവഹമാണ്. നിര്‍മാണ രംഗത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ ഈ മേഖലയിലെ സംഘടനകളുമായും യോജിച്ച് സമരരംഗത്തേക്ക് ഇറങ്ങുമെന്നും എല്‍ ഗോപകുമാര്‍ മുന്നറിയിപ്പ് നല്‍കി.

Share This Article
Leave a Comment
error: Content is protected !!