ഗോവിന്ദ് ധോലാക്യയുടെ ആത്മകഥ ഡയമണ്ട്‌സ് ആര്‍ ഫോര്‍ എവര്‍, സൊ ആര്‍ മോറല്‍സ് പ്രകാശനം ചെയ്തു

Web Desk
2 Min Read

കൊച്ചി: ഇന്ത്യയിലെ മുന്‍നിര വജ്രവ്യാപാരിയും മനുഷ്യസ്നേഹിയുമായ ഗോവിന്ദ് ധൊലാക്കിയയുടെ ആത്മകഥ ‘ഡയമണ്ട്‌സ് ആര്‍ ഫോര്‍ എവര്‍, സൊ ആര്‍ മോറല്‍സ്’ പ്രകാശനം ചെയ്തു. ടൈ കേരള, ദി ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ട്രെയിനിംഗ് ആന്‍ഡ് ഡെവലപ്‌മെന്റ് (ഐ എസ് ടി ഡി) എന്നിവരുടെ സഹകരണത്തോടെ കേരള മാനേജ്മെന്റ് അസോസിയേഷനാണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്.

city exchange

ഹൈബി ഈഡന്‍ എം പി മുഖ്യാതിഥിയായിരുന്നു. ഗോവിന്ദ് ധോലാക്കിയ പുതുതലമുറക്ക് മാതൃകയാക്കാന്‍ കഴിയുന്ന വ്യവസായിയാണെന്ന് ഹൈബി പറഞ്ഞു. അദ്ദേഹത്തിന്റെ കഠിനാധ്വാനവും ജീവിതവും സത്യസന്ധതയുമാണ് രാജ്യത്തെ മികച്ച വജ്ര വ്യാപാരിയായി തിളങ്ങാനുള്ള കാരണമെന്നും ഹൈബി ഈഡന്‍ ചൂണ്ടിക്കാട്ടി.

കെ എം എ പ്രസിഡന്റ് നിര്‍മല ലില്ലി അധ്യക്ഷത വഹിച്ചു. ഐ എസ് ടി ഡി കൊച്ചി ചാപ്റ്റര്‍ ചെയര്‍മാന്‍ ദിനേശ് തമ്പി ആമുഖ പ്രഭാഷണം നടത്തി. സാര്‍വജനീയ സര്‍വകലാശാല പ്രസിഡന്റ് കമലേഷ് യാഗ്‌നിക്, എസ് ആര്‍ നായര്‍, ടൈ സീനിയര്‍ വൈസ് പ്രസിഡന്റ് ദാമോദര്‍ ആവനൂര്‍, കെ എം എ ഓണററി സെക്രട്ടറി അല്‍ജിയേഴ്‌സ് ഖാലിദ് എന്നിവര്‍ സംസാരിച്ചു.

- Advertisement -
Ad image

രാജ്യത്തെ പ്രമുഖ വജ്ര വ്യാപാര കമ്പനിയായ ശ്രീരാമകൃഷ്ണ എക്സ്പോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (എസ് ആര്‍ കെ) സ്ഥാപകനും ചെയര്‍മാനുമായ ഗോവിന്ദ് ധോലാകിയയുടെ (ഗോവിന്ദ്കാക) ജീവിതകഥ പറയുന്ന ഒരു നവയുഗ പുസ്തകമാണ് ‘ഡയമണ്ട്‌സ് ആര്‍ ഫോര്‍ എവര്‍, സൊ ആര്‍ മോറല്‍സ്’. എ പി ജെ കലാമിന്റെ ‘വിംഗ്‌സ് ഓഫ് ഫയര്‍’ രചയിതാവ് അരുണ്‍ തിവാരിയും സര്‍വജനിക് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് കമലേഷ് യാഗ്‌നിക്കും ചേര്‍ന്ന് രചിച്ച പുസ്തകം പെന്‍ഗ്വിന്‍ എന്റര്‍പ്രൈസ് ആണ് പ്രസിദ്ധീകരിച്ചത്.

ഈ ആത്മകഥ ഗോവിന്ദ്കാക്കയുടെ ജീവിതത്തിന്റെയും പോരാട്ടത്തിന്റെയും പ്രൊഫഷണല്‍ യാത്രയുടെയും ഗണ്യമായ ഭാഗം പുനരവലോകനം ചെയ്യുന്നു. സത്യസന്ധതയും ധാര്‍മ്മികതയും മുന്‍നിര്‍ത്തിയുള്ള ജീവിതം മികച്ച വിജയം നേടാന്‍ സഹായിക്കുകയും അനുപമമായ സംതൃപ്തി നല്‍കുകയും ചെയ്യുന്നുവെന്ന് തന്റെ ജീവിതാനുഭവങ്ങളടങ്ങിയ പുസ്തകത്തിലൂടെ ഗോവിന്ദ്കാക്ക പറഞ്ഞുവെക്കുന്നു. പുസ്തകത്തിന്റെ തലക്കെട്ടിലെ ധാര്‍മികതയും വജ്രവും തമ്മിലുള്ള സാമ്യം തന്നെയാണ് ഈ പുസ്തകത്തിന്റെ അന്തഃസത്ത.

വരും തലമുറകള്‍ക്ക് ‘പ്രചോദനത്തിന്റെ ഉറവിടം’ എന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ പുസ്തകത്തെ വിശേഷിപ്പിച്ചത്. എല്ലാ വിജയങ്ങളും ആശംസിക്കുകയും ചെയ്തു. യു. കെയിലെ ഹൗസ് ഓഫ് ലോര്‍ഡ്സ് അംഗമായ ലോര്‍ഡ് ഭിഖു പരേഖാണ് പുസ്തകത്തിന്റെ ആമുഖം തയ്യാറാക്കിയത്.

ജീവിതത്തിന്റെ എല്ലാ തുറകളിലും സത്യസന്ധതയും അദൃശ്യശക്തിയുടെ അസ്തിത്വവും കുടുംബത്തിന്റെ പങ്കും പുസ്തകത്തില്‍ ചിത്രീകരിച്ചിരിക്കുന്നു. ഗോവിന്ദ് ധോലാകിയ ഹൃദയത്തില്‍ നിന്ന് ചിന്തിക്കുന്ന വ്യക്തിയാണ്, അത് ആത്മകഥ എഴുതാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. സ്വയം കണ്ടെത്താനുള്ള തന്റെ യാത്രയെ പര്യവേക്ഷണം ചെയ്യാന്‍ സഹായിക്കുന്ന ഒരു വിവരണം അദ്ദേഹം നല്‍കിയിട്ടുണ്ട്. വായനക്കാരന് ഈ യാത്ര നടത്താനും അത് അവന്റെ നേട്ടത്തിനായി ഉപയോഗിക്കാനും കഴിയും. മനുഷ്യന്റെ അസ്തിത്വത്തിന്റെ രഹസ്യം ജീവിച്ചിരിക്കുന്നതില്‍ മാത്രമല്ല, ജീവിക്കാന്‍ എന്തെങ്കിലും കണ്ടെത്തുന്നതിലുമാണ്. എല്ലാവരും ഒരു കാരണത്താലാണ് ജീവിക്കുന്നത്. ഈ കാരണം എല്ലാവര്‍ക്കും പൂര്‍ണ്ണമായി അറിയില്ല എന്നതാണ് പ്രശ്‌നം. ഈ ആത്മകഥ എല്ലാ വായനക്കാരെയും ജീവിതലക്ഷ്യം പര്യവേക്ഷണം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണ്.

കൊച്ചിയിലെ ഈ പുസ്തക വില്‍പ്പനയുടെ മുഴുവന്‍ വരുമാനവും അധഃസ്ഥിതരുടെ ക്ഷേമത്തിനായി വിനിയോഗിക്കും.

Share This Article
Leave a Comment
error: Content is protected !!