പ്രതിഷേധജ്വാല നടത്തി യൂത്ത് കോണ്‍ഗ്രസ്സ്; റെയില്‍വെ സ്റ്റേഷന് മുന്നില്‍ പൊലീസുമായി ഉന്തും തള്ളും

Web Desk
1 Min Read

ആലുവ: കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ ദുരുപയോഗത്തിനും വിലക്കയറ്റത്തിനും ഇന്ധന വിലവര്‍ധനവിനും രൂപയുടെ മൂല്യ തകര്‍ച്ചയ്ക്കുമെതിരെ യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവ പമ്പ് കവലയില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനവും നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ച് പ്രതിഷേധ ജ്വാലയും നടത്തി.

city exchange

റയില്‍വെ സ്റ്റേഷന് മുന്നില്‍ സ്ഥാപിച്ച ബാരിക്കേഡ് മറിച്ച് മുന്നോട്ട് പോകാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധ ജ്വാല യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റൊ പി. ആന്റു ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സിറാജ് ചേനക്കര അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജിന്‍ഷാദ് ജിന്നാസ് മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ ഭാരവാഹികളായ എം എ ഹാരിസ്, അബ്ദുല്‍ റഷീദ്, രാജേഷ് പുത്തനങ്ങാടി, ധനേഷ് എ കെ, സുധീഷ് കപ്രശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!