ആദ്യ വി ബി ടോക്സ് ബിസിനസ് സംഗമത്തില്‍ അഞ്ച് കോടി രൂപയുടെ ബിസിനസ് നേട്ടം

Web Desk
1 Min Read

കൊച്ചി: 650-ലേറെ വരുന്ന സംരംഭകരുടെ കൂട്ടായ്മയായ വിജയീ ഭവ അലുംമ്നി (വി ബി എ) തുടക്കമിട്ട പുതിയ ബിസിനസ് നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്ഫോമായ വി ബി ടോക്സ് ബിസിനസ്സിന്റെ ആദ്യസംഗമം കൊച്ചിയില്‍ നടന്നു. ഹോട്ടല്‍ ഒലീവ് ഡൗണ്‍ടൗണില്‍ പരിപാടി നടന്ന പരിപാടിയില്‍ നൂറോളം സംരംഭകര്‍ പങ്കെടുത്തു.

city exchange

ആദ്യ നെറ്റ്‌വര്‍ക്കിംഗ് മീറ്റിംഗിലൂടെ ചുരുങ്ങിയത് 20 ലക്ഷം രൂപയുടെ ബിസിനസാണ് ലക്ഷ്യമിട്ടതെങ്കിലും റിയല്‍ എസ്റ്റേറ്റ്, ബ്രാന്‍ഡിംഗ്, ഗിഫ്റ്റിംഗ്, സ്റ്റീല്‍ സ്ട്രക്ടറിങ്, ഐ ടി, ജല ശുദ്ധീകരണം, ഇന്റീരിയര്‍ ഡിസൈനിങ്, ഇവന്റസ് തുടങ്ങിയ മേഖലകളില്‍ നിന്നായി അഞ്ചു കോടി രൂപയുടെ ബിസിനസ് ഓര്‍ഡറുകളാണ് ലഭിച്ചതെന്ന് വി ബി എ ഗ്രോത്ത് ആക്സിലറേഷന്‍ ടീം ലീഡര്‍ പരീമോന്‍ എന്‍ ബി പറഞ്ഞു.

മുഖ്യാതിഥിയായ ബ്രഹ്മ ലേണിംഗ് സൊലൂഷന്‍സ് സി ഇ ഒ രഞ്ജിത് ബിസിനസ് വളര്‍ച്ചയ്ക്ക് മികച്ച തൊഴിലിടങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. വി ബി എ പ്രസിഡന്റ് ശ്രീദേവി കേശവന്‍, സെക്രട്ടറി ബാബു ജോസ്, ഗ്രോത്ത് ആക്സിലറേഷന്‍ ടീം ലീഡര്‍ പരീമോന്‍ എന്‍ ബി എന്നിവരും പ്രസംഗിച്ചു. അടുത്ത വിബി ടോക്സ് ബിസിനസ് സംഗമം ഓഗസ്റ്റ് 12ന് തൃശ്ശൂരില്‍ നടക്കും.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!