റവാബി ഹൈപ്പര്‍ മാര്‍ക്കറ്റ് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Web Desk
1 Min Read

ദോഹ: ഇസ്ഗാവയിലെ റവാബി ഹൈപ്പര്‍ മാര്‍ക്കറ്റ് ഇന്ത്യന്‍ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ‘ദ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ’ ഉദ്ഘാടനം ഖത്തറിലെ ഇന്ത്യന്‍ എംബസി ചാന്‍സറി ആന്റ് ലേബര്‍ ആന്റ് കമ്മ്യൂണിറ്റി അഫയേഴ്സ് മേധാവി ഡോ. വൈഭവ് എ തണ്ടാലെ അല്‍ റവാബി ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അജ്മല്‍ അബ്ദുള്ളയുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തു.

city exchange

അല്‍ റവാബി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ കണ്ണു ബേക്കര്‍, റവാബിയിലെ മറ്റു പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു. 10,000-ലധികം ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണിയും 1750ലേറെ ഇന്ത്യന്‍ ബ്രാന്റുകളും വൈവിധ്യമാര്‍ന്ന ഭക്ഷ്യ ഉത്പന്നങ്ങള്‍, ഫ്രഷ് പഴങ്ങള്‍, പച്ചക്കറികള്‍, മാംസം, റവാബിയുടെ പാചകക്കാര്‍ തയ്യാറാക്കുന്ന ആധികാരികമായ പ്രത്യേക വിഭവങ്ങള്‍, ഇന്ത്യന്‍ സാംസ്‌കാരിക അനുഭവം പൂര്‍ത്തിയാക്കാന്‍ ഹോട്ട് ഫുഡ് വിഭാഗത്തില്‍ മധുരപലഹാരങ്ങള്‍, തെരുവ് ഭക്ഷണ പലഹാരങ്ങള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ സാംസ്‌കാരിക പരിപാടികളുടെ മാസ്മരിക പ്രദര്‍ശനത്തോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്.

ദേശഭക്തി ഗാനങ്ങള്‍, ഇന്ത്യാ ഫെസ്റ്റ് വെസ്റ്റേണ്‍ ഫ്യൂഷന്‍ ഡാന്‍സ് പ്രകടനങ്ങള്‍, ഛത്തീസ്ഗഢ് ആദിവാസി നൃത്തങ്ങള്‍ തുടങ്ങിയവയും അരങ്ങേറി. ആഘോഷം ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക വിസ്മയം ഉയര്‍ത്തിക്കാട്ടുക മാത്രമല്ല, ഉപഭോക്താക്കള്‍ക്ക് അസാധാരണമായ ഷോപ്പിംഗ് അനുഭവം നല്‍കാനുള്ള റവാബി ഗ്രൂപ്പിന്റെ പ്രതിബദ്ധത കൂടി അവതരിപ്പിക്കുന്നതായിരുന്നു.

- Advertisement -
Ad image

സംസ്‌കാരങ്ങളുടെ യോജിപ്പിന്റെയും ഐക്യത്തിന്റെയും പങ്കാളിത്ത മനോഭാവത്തിന്റേയും തെളിവുകളാണ് ആഘോഷങ്ങള്‍ നല്‍കുന്നത്. ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാദേശിക പാചകരീതികളുടെ പ്രമോഷനുകളും എല്ലാ റവാബി ഹൈപ്പര്‍മാര്‍ക്കറ്റുകളിലുടനീളമുള്ള എല്ലാ ഇന്ത്യന്‍ ഉത്പന്നങ്ങളുടെയും ഫാഷന്‍ വസ്ത്രങ്ങളുടെയും സൂപ്പര്‍ ഡീലുകളും അവതരിപ്പിക്കും.

കൂടുതല്‍ ഓഫറുകള്‍ക്കും അപ്ഡേറ്റുകള്‍ക്കും www.rawabihypermarket.com സന്ദര്‍ശിക്കാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!