റിയല്‍മി എ ഐ ഒ ടി ഉത്പന്നങ്ങള്‍ വിപണിയില്‍

Web Desk
1 Min Read

കൊച്ചി: പുതിയ എ ഐ ഒ ടി ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ച് റിയല്‍മി. പാഡ് എക്സ്, വാച്ച് 3, ഫ്ളാറ്റ് മോണിറ്റര്‍, ബഡ്സ് എയര്‍ 3 നിയൊ, ബഡ്സ് വയര്‍ലെസ് 2എസ് എന്നിവയാണ് റിയല്‍മി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ആദ്യത്തെ 5ജി ടാബ്ലെറ്റാണ് റിയല്‍മി പാഡ് എക്സ്. സ്നാപ്ഡ്രാഗണ്‍ 695 ആണ് ഉപയോഗിച്ചിരിക്കുന്ന പാഡില്‍ 8340 എം എ എച്ച് ബാറ്ററി പിന്തുണയുണ്ട്. 33 വോട്സ് ഡാര്‍ട്ട് ചാര്‍ജ് സാധ്യം. 7.1 എം എം അള്‍ട്രാസ്ലിം ബോഡി, 27.81 സെ.മി ഫുള്‍വ്യൂ ഡിസ്പ്ലേ, 13 എം പി റിയര്‍ ക്യാമറ, 105 ഡിഗ്രി 8 എം പി വൈഡ് ആങ്ക്ള്‍ ഫ്രണ്ട് ക്യാമറ എന്നിവയുള്ള റിയല്‍മി പാഡ് എക്സ് 4 ജി ബി- 64ജി ബി വൈഫൈക്ക് 19,999 രൂപയാണ് വില. 4 ജി ബി-64 ജി ബി വൈഫൈ+5ജിക്ക് വില 25,999 രൂപയും 6ജിബി-128ജിബിക്ക് 27,999 രൂപയും വരുന്നു.

city exchange

ഏറ്റവും വലിയ ബ്ലൂടൂത്ത് കാളിങ് സ്മാര്‍ട്ട വാച്ചാണ് റിയല്‍മി വാച്ച് 3. ഹൊറൈസണ്‍ 1.8 കെര്‍വ് ഡിസ്പ്ലേ, ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന 340 എം എ എച്ച് ബാറ്ററി, 11ലേറെ ഫിറ്റ്നസ് അളവുകള്‍, ഹൃദയമിടിപ്പ് നിരക്ക് ഉള്‍പ്പെടെ മനസിലാക്കാനുള്ള ആരോഗ്യസംവിധാനങ്ങള്‍ തുടങ്ങിയവ സ്മാര്‍ട്ട് വാച്ച് 3യുടെ പ്രത്യേകതകളാണ്. 3499 രൂപയാണ് വില.

റിയല്‍മിയുടെ ഓഡിയൊ സൂപ്പര്‍ സ്റ്റാറാണ് ബഡ്സ് എയര്‍ 3 നിയൊ. 10 എം എം ഡൈനാമിക് ഡ്രൈവര്‍, എ ഐ ഇ എന്‍ സി നോയിസ് കാന്‍സലേഷന്‍, 30 മണിക്കൂര്‍ പ്ലേബാക്ക്, 88 എം എസ് സൂപ്പര്‍ ലോ ലാറ്റന്‍സി എന്നിവ പ്രത്യേകതകളാണ്. വെള്ള, നീല കളറുകളില്‍ ലഭ്യമായ ബഡ്സ് എയറിന്റെ വില 1699. റിയല്‍മിയുടെ ഫുള്‍ വിഷന്‍ എച്ച്ഡി ഫ്ളാറ്റ് മോണിറ്ററിന്റെ വില 10,999 രൂപ. ബഡ്സ് എയര്‍ വയര്‍ലെസ് 2എസിന്റെ വില 1299 രൂപ.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!