
ദോഹ: ഇടിയും മിന്നലും മഴയുമായി ഖത്തറും ഗള്‍ഫ് രാജ്യങ്ങളും. വാരാന്ത്യത്തോടെ ശക്തമായ കാറ്റും കുറഞ്ഞ കാഴ്ചാ പരിധിയും അനുഭവപ്പെടുമെന്ന് ഖത്തര്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.


ഖത്തറിലെ താപനില കുറയും. കുറഞ്ഞ താപനില 28 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 38 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. വെള്ളിയാഴ്ചയോടെ താപനിലയില്‍ കുറവ് അനുഭവപ്പെടുകയും ആകാശം മേഘാവൃതമാവുകയും ചെയ്യും.

ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ പെയ്തത്.

