

ദോഹ: ഖത്തറില്‍ ജനുവരി രണ്ടിന് ഞായറാഴ്ച 998 കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 636 പേര്‍ ഖത്തറിലുള്ളവരും 362 പേര്‍ വിദേശത്തു നിന്നും വന്നവരുമാണ്.

നിലവില്‍ രാജ്യത്ത് 5851 പേര്‍ക്കാണ് കോവിഡ് രോഗബാധയുള്ളത്. ഇതുവരെയായി 252,359 പേര്‍ക്കാണ് കോവിഡ് രോഗം ബാധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 192 പേര്‍ കോവിഡ് രോഗമുക്തരായി. ഇതുവരെയായി 245,890 പേരാണ് കോവിഡ് മുക്തരായത്.
കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് ബാധിച്ച് ആരും മരിച്ചിട്ടില്ല. ഇതുവരെയായി 618 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനകം നാല് പേരെയാണ് ഐ സി യുവില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 30 പേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. ഒരു ദിവസത്തിനകം 87 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ 298 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
കോവിഡ് രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ എല്ലാവരും സ്വീകരിക്കേണ്ടതുണ്ട്. സാമൂഹ്യ അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈകള്‍ കഴുകുക തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിക്കണം.
ജനങ്ങള്‍ എല്ലാവരും സാധ്യമാകുന്ന ഏറ്റവും അടുത്ത തിയ്യതിയില്‍ കോവിഡ് വാക്‌സിനെടുക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. കോവിഡ് രോഗലക്ഷണങ്ങളുള്ളവര്‍ സഹായ നമ്പറായ 16000ല്‍ ബന്ധപ്പെടേണ്ടതാണ്. വേഗത്തില്‍ രോഗം കണ്ടെത്തുന്നത് ശരിയായ ചികിത്സ ലഭിക്കാനും രോഗമുക്തരാവാനും കൂടുതല്‍ എളുപ്പമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

