ഖത്തറില്‍ ഈ ആഴ്ച തണുപ്പ് വര്‍ധിക്കും

Web Desk
0 Min Read

ദോഹ: ഞായറാഴ്ച രാത്രി മുതല്‍ ഈ ആഴ്ചയുടെ അവസാനം വരെ അന്തരീക്ഷ താപനില താഴേക്ക് പോകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

city exchange

രാജ്യത്തെ ഏറ്റവും താഴ്ന്ന താപനിലയായിരിക്കും ഈ സമയത്ത് അനുഭവപ്പെടുക. കുറഞ്ഞ താപനില 10- 17 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 18- 24 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.

ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ താപനില 10 ഡിഗ്രി സെല്‍ഷ്യസിലും താഴെയാകും.

- Advertisement -
Ad image

തുറന്ന സ്ഥലങ്ങളില്‍ പൊടിപടലങ്ങളുണ്ടാവാനും തിരശ്ചീനമായ കാഴ്ച രണ്ട് കിലോമീറ്ററില്‍ താഴെയുമായിരിക്കും.

Share This Article
Leave a Comment
error: Content is protected !!