സ്വദേശിവത്ക്കരണത്തിന്റെ രണ്ടാംഘട്ടം സ്വകാര്യ മേഖലയില്‍ തുടങ്ങി

Web Desk
1 Min Read

ദോഹ: സ്വദേശി വത്ക്കരണത്തിനുള്ള രണ്ടാംഘട്ട പദ്ധതികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ വകുപ്പ് തുടക്കം കുറിച്ചു. പദ്ധതിയുടെ കീഴില്‍ വലിയ കമ്പനികളിലെ പുതിയ 456 ജോലികള്‍ ഖത്തരി പൗരന്മാര്‍ക്കും ഖത്തരി വനിതകളുടെ മക്കള്‍ക്കുമായി നാഷണല്‍ എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോം കവാദര്‍ വഴി നീക്കിവെച്ചതായി തൊഴില്‍ മന്ത്രാലയം ട്വീറ്റ് ചെയ്തു.

city exchange

ഇതോടെ ഈ വര്‍ഷം മുതല്‍ ജോലി അന്വേഷിക്കുന്ന ഖത്തരി പൗരന്മാര്‍ക്കായി 900 ജോലി കൂടി അനുവദിക്കപ്പെടും. പുതിയ 456 ജോലികളെ കുറിച്ചുള്ള വിവരങ്ങള്‍ കവാദറില്‍ ലഭ്യമാകും. അവയില്‍ 271 എണ്ണം കമ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയിലും 88 ഗതാഗത മേഖലയിലും 55 സാമ്പത്തിക രംഗത്തും 28 എണ്ണം ഊര്‍ജ്ജ വ്യവസായ മേഖലയിലും 12 സ്വകാര്യ സ്ഥാപനങ്ങൡും രണ്ടെണ്ണം റിയല്‍ എസ്റ്റേറ്റ് മേഖലയിലുമാണ് ലഭ്യമാവുക.

ഫെബ്രുവരി മാസത്തില്‍ 114 പൗരന്മാര്‍ക്കാണ് അപ്പോയ്ന്‍മെന്റുകള്‍ നല്കിയത്. ഇതില്‍ 53 പേര്‍ സാമ്പത്തിക ഇന്‍ഷൂറന്‍സ് മേഖലയിലും 28 പേര്‍ ഊര്‍ജ്ജ വ്യവസായ മേഖലയിലും 12 പേര്‍ സേവന ഗതാഗത മേഖലയിലും 11 പേര്‍ കമ്യൂണിക്കേഷന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്‌നോളജിയിലും ആറു പേര്‍ സ്വകാര്യ മേഖലയിലും ഒരാള്‍ ആതിഥേയ മേഖലയിലുമാണ് ചേര്‍ന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!