
ദോഹ: യുവകലാ സാഹിതി ഖത്തറിന്റെ ഈദ്- ഓണം ആഘോഷമായ ഈണം 2025 പോസ്റ്റര്‍ ഐ സി സിയില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. യുവകലാസാഹിതി പ്രസിഡന്റ് ബഷീര്‍ പട്ടാമ്പി കോര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി ഷാനവാസ് തവയിലിന് നല്‍കി പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു.

ഒക്ടോബര്‍ 17ന് അല്‍- സദ്ദ് സ്വാദ് റെസ്റ്റോറന്റിലാണ് പരിപാടി. യുവകലാസാഹിതി സെക്രട്ടറി ഷഹീര്‍ ഷാനു അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോര്‍ഡിനേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി സിറാജ്, മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
