സാഖ് ഖത്തര്‍ സ്‌നേഹസംഗമം നടത്തി

Web Desk
1 Min Read

ദോഹ: ഖത്തറിലെ സയ്യിദന്മാരുടെ കൂട്ടായ്മ (സാദാത്തീസ് അസോസിയേശന്‍ ഓഫ് ഖത്തര്‍- സാഖ്) സ്‌നേഹ സംഗമം സംഘടിപ്പിച്ചു. ഐ സി സി അശോക ഹാളില്‍ നടന്ന സ്‌നേഹ സംഗമം ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി അശോക് പാണ്ഡെ ഉദ്ഘാടനം ചെയ്തു.

city exchange

പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണവും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് മുഖ്യപ്രഭാഷണവും നടത്തി.
സാഖ് പ്രസിഡണ്ട് ജഅഫര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു.

സഫാരി ഗ്രൂപ്പ് എം ഡിയും കെ ഐ സി ചെയര്‍മാനുമായ കെ സൈനുല്‍ ആബിദീന്‍, ഖത്തര്‍ കേരള ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി സകരിയ്യ മാണിയൂര്‍, ഐ സി ബി എഫ് പ്രതിനിധിയും കെ ഐ സി വൈസ് പ്രസിഡന്റുമായ ജഅഫര്‍ തയ്യില്‍, ഐ സി എഫ് ഡെപ്യൂട്ടി പ്രസിഡണ്ട് അബ്ദുല്‍ സലാം ഹാജി പാപ്പിനിശ്ശേരി, ഷഹബാസ് തങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സയ്യിദ് മഷ്ഹൂദ് തങ്ങളുടെ നേതൃത്വത്തില്‍ സല്‍മാന്‍ വാഫി, മുസ്ഥഫ മാസ്റ്റര്‍ പാലക്കാട്, ഷഫീര്‍ വാടാനപ്പള്ളി തുടങ്ങിയവര്‍ അണിചേര്‍ന്ന ഇശല്‍ വിരുന്ന് അരങ്ങേറി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!